Posted By user Posted On

പെട്ടെന്ന് തന്നെ ഇനി മൊണാക്കോയിലേക്ക്‌ പറക്കാം,എങ്ങനെയെന്നോ? : ബ്ലേഡ് എയർലൈനുമായി കരാർ ഒപ്പിട്ടു ഖത്തർ എയർവേസ്‌

ദോഹ : ലോകത്തെവിടെ നിന്നും മൊണാക്കോയിലേക്ക് തടസ്സമില്ലാത്ത യാത്രാ ചെയ്യാൻ ലക്ഷ്യമിട്ട് ഖത്തർ എയർവേയ്‌സ് ബ്ലേഡിൻ്റെ ഹെലികോപ്റ്റർ സേവനവുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു.
ഒരൊറ്റ ടിക്കറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരെ ഏതൊരു ആഗോള ലൊക്കേഷനിൽ നിന്നും മൊണാക്കോയിലേക്കുള്ള വേഗമേറിയതും സുഗമവും ആഡംബരപൂർണവുമായ യാത്ര പ്രദാനം ചെയ്യുന്നു. 2024 വേൾഡ് എയർലൈൻ അവാർഡിൽ എട്ടാം തവണയും ‘ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ’ പട്ടം നേടിയ ഖത്തർ എയർവേസ്, വ്യോമയാന സേവനങ്ങളിൽ നിലവാരം ഉയർത്തുന്നത് തുടരുന്നു.

ഫോർമുല 1 ൻ്റെ ഗ്ലോബൽ പാർട്ണറും ഔദ്യോഗിക എയർലൈനുമായ ഖത്തർ എയർവേസ്, മൊണാക്കോ ഗ്രാൻഡ് പ്രിക്സ് പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്ന യാത്രക്കാർക്ക് യാത്ര മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായാണ് ഈ പങ്കാളിത്തത്തെ കാണുന്നത്. സേവനത്തിലും ഗുണനിലവാരത്തിനും പേരുകേട്ട ഖത്തർ എയർവേയ്‌സ്, ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ എയർ മൊബിലിറ്റി ഓപ്ഷനുകൾ നൽകാനുള്ള ബ്ലേഡിൻ്റെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. പ്രമുഖ എയർലൈനുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന ബ്ലേഡിൻ്റെ മറ്റൊരു തന്ത്രപരമായ നീക്കത്തെ ഈ സഹകരണം അടയാളപ്പെടുത്തുന്നു. എമിറേറ്റ്‌സ്, ജെറ്റ്ബ്ലൂ എയർവേയ്‌സ് എന്നിവയുമായി കമ്പനി അടുത്തിടെ കരാറുണ്ടാക്കിയിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *