Posted By user Posted On

വീണ്ടും അവാർഡ് നിറവിൽ ഖത്തർ ഐർവേസ്‌

ദോഹ: 2024 സെപ്തംബർ 4 ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന വേൾഡ് MICE അവാർഡിൽ ‘ലോകത്തിലെ ഏറ്റവും മികച്ച MICE എയർലൈൻ 2024’ ആയും ‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച MICE എയർലൈൻ 2024’ ആയും തിരഞ്ഞെടുക്കപ്പെട്ടതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ടൂറിസം മെച്ചപ്പെടുത്തുന്നതിന് വ്യവസായ പ്രമുഖരെ വേൾഡ്MICE അവാർഡുകൾ നൽകി ആദരിക്കുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ എയർവേയ്‌സിന് ഈ അംഗീകാരം ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച MICE എയർലൈൻ, മിഡിൽ ഈസ്റ്റിലെ മികച്ച MICE എയർലൈൻ 2024 അവാർഡുകൾ തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചതിൽ ഖത്തർ എയർവേയ്‌സിന് അഭിമാനമുണ്ടെന്ന് ഖത്തർ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ തിയറി ആൻ്റിനോറി പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *