Posted By user Posted On

ഖത്തറിലേക്ക് തിരിച്ചുവരാനിരിക്കെ പ്രവാസി മലയാളി നാട്ടിൽ വാഹനാപകടത്തിൽ മരണപെട്ടു

ദോഹ : അവധി കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചുവരാനിരിക്കെ മലപ്പുറം കുറ്റിപ്പുറം സ്വദേശി വാഹനാപകടത്തിൽ മരണപെട്ടു.കുറ്റിപ്പുറം സ്വദേശി മാനേജർ അഷ്‌റഫ് എന്ന പള്ളിയാലിൽ അഷ്‌റഫ്(60) ആണ് മരണപ്പെട്ടത്.തൃത്താല പട്ടിത്തറയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള അഷ്‌റഫ് കഴിഞ്ഞ മാസം 19 നാണ് നാട്ടിൽ വന്നത്.അടുത്ത ദിവസങ്ങളിൽ ഖത്തറിലേക്ക് തിരിച്ചുവരാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്.ദീർഘകാലം ഖത്തറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവിൽ മറ്റു ചില ബിസിനസുകൾ ചെയ്തുവരിക ആയിരുന്നു. സൈനബയാണ് ഭാര്യ.മക്കൾ : ഷംല,ഫെബിന,റജില.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *