Posted By user Posted On

ടാ​ക്സി​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്; റോ​ഡു​ക​ളി​ലെ ഇ​ട​ത്തേ പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം, മു​ന്ന​റി​യി​പ്പു​മാ​യി ട്രാ​ഫി​ക് വി​ഭാ​ഗം

ദോ​ഹ: ഡെ​ലി​വ​റി മോ​ട്ടോ​ർ​സൈ​ക്കി​ൾ, ടാ​ക്സി-​ലി​മോ​സി​ന്റെ, യാ​ത്ര​ക്കാ​രു​മാ​യി നീ​ങ്ങു​ന്ന ബ​സ് എ​ന്നി​വ​ർ​ക്ക് റോ​ഡ് സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യം. നാ​ലും അ​ഞ്ചും വ​രി പാ​ത​ക​ളു​ള്ള റോ​ഡി​ൽ ഏ​റ്റ​വും വേ​ഗം​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന ഇ​ട​തു​വ​ശ​ത്തെ ലൈ​നു​ക​ളി​ൽ മോ​ട്ടോ​ർ​സൈ​ക്ക്ൾ, ടാ​ക്സി, ബ​സ് യാ​ത്ര പാ​ടി​ല്ലെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ മേ​യ് മു​ത​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള നി​ർ​ദേ​ശ​ത്തി​ലൂ​ടെ അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

ഡെ​ലി​വ​റി മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കും ടാ​ക്സി-​ലി​മോ​സി​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും പു​റ​മെ, 25ൽ ​അ​ധി​കം യാ​ത്ര​ക്കാ​രു​ള്ള ബ​സു​ക​ൾ​ക്കു​മാ​ണ് റോ​ഡി​ലെ ഇ​ട​തു ലൈ​ൻ വ​ഴി​യു​ള്ള യാ​ത്ര നി​രോ​ധ​ന​മു​ള്ള​ത്. മൂ​ന്ന് മു​ത​ൽ നാ​ല് വ​രി​പാ​ത​ക​ളു​ള്ള റോ​ഡി​ൽ ഇ​ട​തു ഭാ​ഗ​ത്തെ ആ​ദ്യ വ​രി ഇ​ത്ത​രം വാ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ വ​രി​പാ​ത​ക​ളു​ള്ള റോ​ഡു​ക​ളി​ൽ ഇ​ട​തു​ഭാ​ഗ​ത്തു​ള്ള ഒ​ന്നും ര​ണ്ടും വ​രി​യും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്രാ​ഫി​ക് വി​ഭാ​ഗം ഡ്രൈ​വ​ർ​മാ​രെ ഇ​ത് ഉ​ണ​ർ​ത്തി​യ​ത്. 80-100 സ്പീ​ഡി​ന് മു​ക​ളി​ൽ വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മി​ന്ന​ൽ വേ​ഗ​ത്തി​ൽ കു​തി​ച്ചു പാ​യു​ന്ന പാ​ത​യാ​ണി​ത്.

ഞാ​യ​റാ​ഴ്ച സ്കൂ​ളു​ക​ൾ കൂ​ടി തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ് ​സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ കൂ​ടി ഭാ​ഗ​മാ​യാ​ണ് ഈ ​ഓ​ർ​മ​പ്പെ​ടു​ത്ത​ൽ. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ലെ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി ലി​മോ​സി​ൻ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *