Posted By user Posted On

ഖത്തറില്‍ ഫോ​ർ​മു​ല വ​ൺ: ലു​സൈ​ൽ ഒ​രു​ങ്ങു​ന്നു, ഇ​ത്ത​വ​ണ ഹ​സം ലോ​ഞ്ചും

ദോ​ഹ: ലോ​ക​ത്തെ അ​തി​വേ​ഗ​ക്കാ​ർ മാ​റ്റു​ര​ക്കു​ന്ന കാ​റോ​ട്ട​പ്പൂ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ഖ​ത്ത​ർ ഗ്രാ​ൻ​ഡ് പ്രീ ​വേ​ദി​യാ​യ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ​യോ​ടെ ആ​രം​ഭി​ച്ച പു​തി​യ സീ​സ​ണി​ൽ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളാ​യാ​ണ് ഖ​ത്ത​റി​ലും പി​ന്നാ​ലെ അ​ബൂ​ദ​ബി​യി​ലും ​കാ​റോ​ട്ടം ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ (എ​ൽ.​ഐ.​സി) നേ​ര​ത്തേ ആ​രം​ഭി​ച്ചു. 24 ഗ്രാ​ൻ​ഡ്പ്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സീ​സ​ണി​ൽ നി​ല​വി​ൽ 14 ഗ്രാ​ൻ​ഡ് പ്രീ ​പൂ​ർ​ത്തി​യാ​യി. 23ാമ​ത് ഗ്രാ​ൻ​ഡ്പ്രീ​യാ​ണ് ഖ​ത്ത​റി​ലേ​ത്. നേ​ര​ത്തേ ര​ണ്ടു ത​വ​ണ ഗ്രാ​ൻ​ഡ്പ്രീ​ക്ക് വേ​ദി​യാ​യ ഖ​ത്ത​റി​നെ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ തു​ട​ർ​ച്ച​യാ​യി പ​ത്തു വ​ർ​ഷ​ത്തേ​ക്കു​ള്ള വേ​ദി​യാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. വി​പു​ല സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്. റേ​സി​നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ഹോ​സ്പി​റ്റാ​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യി ലു​സൈ​ൽ ഹി​ൽ ലോ​ഞ്ച് നി​ർ​മി​ക്കു​മെ​ന്ന് എ​ൽ.​ഐ.​സി അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *