Posted By user Posted On

നിങ്ങളെല്ലാവരും ട്രെയിനില്‍ യാത്ര ചെയ്യുന്നവരല്ലേ? 35 പൈസയ്ക്ക് 10 ലക്ഷത്തിന്റെ സുരക്ഷ, റെയിൽവേ ഇൻഷുറൻസ് എടുക്കേണ്ടതെങ്ങനെയെന്ന് നോക്കിയാലോ?

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് റെയിൽവേ. ഓരോ ദിവസവും ലക്ഷക്കണക്കിനാളുകളാണ് യാത്രകൾക്കായി ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്. കന്യാകുമാരി മുതൽ കാശ്മീര്‍ വരെ രാജ്യത്തിന്‍റെ ഏതു ഭാഗത്തും എത്തിച്ചേരാവുന്ന വിധത്തിൽ വിപുലമാണ് രാജ്യത്തിന്റെ റെയിൽവേ എന്നതിനാൽ ഏതിടത്തേയ്ക്കും യാത്രകൾ സാധ്യമാണ്. മറ്റു യാത്രാമാര്‍ഗ്ഗങ്ങളെയപേക്ഷിച്ച് കുറഞ്ഞ ചെലവാണ് ആളുകളെ ട്രെയിൻ യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നത്.

സുരക്ഷിതമാണ് ട്രെയിൻ യാത്രയെങ്കിലും അപ്രതീക്ഷിതമായ അപകടങ്ങൾ സംഭവിച്ചേക്കാം. അതുകൊണ്ടു തന്നെ ചില മുൻകരുതലുകൾ എടുക്കുന്നത് നിങ്ങളുടെ ജീവിതത്തെ സുരക്ഷിതമാക്കും. ഈ അവസരത്തിലാണ് റെയിൽവേയുടെ യാത്രാ ഇൻഷുറൻസിന്റെ പ്രധാന്യം മനസ്സിലാക്കേണ്ടത്. ട്രെയിൻ യാത്രയിലെ അപകടങ്ങൾക്ക് സാമ്പത്തിക സഹായം നല്കുന്ന ട്രാവൽ ഇൻഷുറൻസ് എങ്ങനെ എടുക്കാമെന്നും എന്തൊക്കെയാണ് പ്രയോജനമെന്നും നോക്കാം.

ഇന്ത്യൻ റെയിൽവേ ട്രാവൽ ഇൻഷുറൻസ്

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രാവൽ ഇൻഷുറൻസ് കൂടി ചേർത്ത് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും. അതായത് ബുക്കിങ് സമയത്ത് യാത്രാ ഇൻഷുറൻസ് ബോക്‌സ് ടിക്ക് ചെയ്ത് ഇൻഷുറൻസ് നേടാൻ കഴിയും. യാത്രക്കാരന്റെ മരണം, ട്രെയിൻ അപകടങ്ങൾ തുടങ്ങിയവയ്ക്കു പുറമേ പുറമേ ട്രെയിന്‍ വൈകുന്നത്, ട്രെയിൻ റദ്ദാക്കുന്നത്, യാത്രയ്ക്കിടയിലെ മോഷണം, തുടങ്ങി പല കാര്യങ്ങളും റെയിൽവേ ഇൻഷുറൻസിൻറെ പരിധിയിൽ വരുന്നു.എങ്ങനെ ഐആർസിടിസി ഇൻഷുറൻസ് എടുക്കാം

IRCTC വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രെയിൻ തെരഞ്ഞെടുത്ത് യാത്രക്കാരുടെ വിവരങ്ങൾ നല്കിയ ശേഷം താഴേക്ക് സ്ക്രോൾ ചെയ്തു പോകുമ്പോൾ ട്രാവൽ ഇൻഷുറൻസ് എന്ന ഓപ്ഷൻ കാണാം. യെസ് എന്നും നോ എന്നുമുള്ള ഓപ്ഷൻ ഇവിടെ കൊടുത്തിരിക്കും. ഇതിൽ യെസ് ക്ലിക്ക് ചെയ്യാം.

വെറും 35 പൈസ

അതെ, വെറും 35 പൈസ മാത്രമാണ് ഒരാൾക്ക് ട്രെയിൻ യാത്രയിൽ ഇൻഷുറൻസിനായി റെയിൽവേ ടിക്കറ്റ് ചാർജിനൊപ്പം അധികമായി നല്കേണ്ടത്. എല്ലാ നികുതിയും ഉൾപ്പെടെയുള്ള തുകയാണ് ഇത്. പരമാവധി പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജാണ് ഇതുവഴി യാത്രക്കാർക്ക് ലഭ്യമാകുന്നത്. യാത്രയുടെ തുടക്ക സ്ഥാനം മുതൽ ലക്ഷ്യസ്ഥാനം വരെയുള്ള പരിരക്ഷയാണ് ഈ ഇൻഷുറന്‍സ് തെരഞ്ഞെടുക്കുന്ന യാത്രക്കാരന് ലഭിക്കുന്നത്.ഒരു പിഎൻആറിൽ എത്ര പേർക്ക് ലഭിക്കും?

നിങ്ങൾ ഇൻഷുറൻസ് തെരഞ്ഞെടുത്ത ശേഷം പണമടയ്ക്കുമ്പോൾ
എത്ര പേർക്കാണോ ഒരു പിഎൻആറിനു (പാസഞ്ചർ നെയിം റെക്കോർ) കീഴിൽ വാങ്ങിയത് അവർക്കെല്ലാം ഓരോ ടിക്കറ്റിനും വ്യക്തിഗത യാത്രാ ഇൻഷുറൻസ് ഉണ്ടായിരിക്കും. ഉദാഹരണത്തിന് നിങ്ങൾ രണ്ടു പേർ കണ്ണൂരിൽ നിന്നും കോഴിക്കോടിന് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നു. ഒരാളുടെ ടിക്കറ്റ് നിരക്ക് 495 രൂപയാണ്. നിങ്ങൾ ട്രാവൽ ഇൻഷുറന്‍സ് തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ രണ്ടുപേരുടെ ടിക്കറ്റ് നിരക്ക് 990 രൂപയും ട്രാവൽ ഇൻഷുറൻസ് ചാർജ് 0.7 രൂപ(70 പൈസ)യും ആയിരിക്കും. അതായത് ഒരു പോളിസിക്ക് 35 പൈസ നിരക്കിൽ ഓരോ വ്യക്തിക്കും പ്രത്യേകം യാത്രാ ഇൻഷുറൻസ് പോളിസികൾ ആണ് ലഭ്യമാകുന്നത്.

ഐആർസിടിസി ട്രാവൽ ഇൻഷുറൻസ് എത്ര തുക ലഭിക്കും

ഐആർസിടിസി ട്രാവൽ ഇൻഷുറൻസിന്റെ പരമാവധി കവറേജ് 10 ലക്ഷം രൂപയാണ്. യാത്രക്കാരൻ മരിച്ചാൽ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ലഭിക്കും. യാത്രക്കാര് സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപ., ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7,50,000 രൂപ, പരുക്കിന് ആശുപത്രി ചെലവായി 2,00,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്ന തുക.എങ്ങനെ റെയിൽവേ ഇൻഷുറൻസ് ക്ലെയിം ചെയ്യാം?

അപകടം നടന്ന ദിവസം മുതൽ പരമാവധി നാലുമാസത്തിനുള്ളിൽ റെയിൽവേയുടെ ഇൻഷുറൻസിനായി ക്ലെയിം ചെയ്യണം. തീവണ്ടിയുടെ അപകടം സ്ഥിരീകരിക്കുന്ന റെയിൽവേ അതോറിറ്റിയുടെ റിപ്പോർട്ട്, വൈകല്യത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട്, ഡോക്ടറുടെ കുറിപ്പടിയുമായി ബന്ധപ്പെട്ട മെഡിക്കൽ ബില്ലുകൾ, ഇൻഷ്വർ ചെയ്ത വ്യക്തി ഒപ്പിട്ട വ്യക്തിഗത അപകട ക്ലെയിം ഫോം പൂരിപ്പിച്ചത്, ആശുപത്രിയിലെ സിവിൽ സർജനിൽ നിന്നുള്ള വൈകല്യ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എഫ്‌ഐആറിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
എല്ലാ എക്സ്-റേ / ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ, NEFT വിശദാംശങ്ങളുള്ള ക്ലെയിം ഫോം, ഗുണഭോക്താവിന്റെ ക്യാൻസൽ ചെയ്ത ചെക്ക്,
വൈകല്യത്തിന് മുമ്പും ശേഷവും ഉള്ള ഫോട്ടോ എന്നിങ്ങനെ നിരവധി രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.

ഇൻഷുറൻസ് എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

https://apps.apple.com/in/app/irctc-rail-connect/id1386197253

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *