ഖത്തറില്‍ ശൈത്യകാലത്തെ ക്യാമ്പിങ് സീസണിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു; ഫീസ് നിശ്ചയിച്ച് പരിസ്ഥിതി മന്ത്രാലയം, അറിയാം നിരക്ക്
ദോഹ: കടുത്ത ചൂടിൽനിന്ന് ശൈത്യകാലത്തെ കാത്തിരിക്കവെ ക്യാമ്പിങ് സീസണിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പുതിയ സീസണിലെ ക്യാമ്പുകൾക്കായുള്ള പെർമിറ്റ് ഫീസുകൾ മന്ത്രാലയം പ്രഖ്യാപിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഭിന്നശേഷിക്കാരെയും ഉദ്യോഗങ്ങളിൽനിന്ന് വിരമിച്ചവരെയും ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2019ലെ മുനിസിപ്പാലിറ്റി മന്ത്രിയുടെ 288ാം നമ്പർ തീരുമാനവും മേൽപറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമായ വ്യവസ്ഥകളും റദ്ദ് ചെയ്തതായും ഗസറ്റിൽ പറയുന്നു.
പുതിയ തീരുമാനത്തിലെ ശൈത്യകാല ക്യാമ്പുകൾക്കായുള്ള ഫീസ് വ്യവസ്ഥകൾ താഴെ പറയുന്നു. കരയിലെ ശൈത്യകാല ക്യാമ്പുകളുടെ പുതിയ പെർമിറ്റുകൾക്ക് 3000 റിയാലാണ് ഫീസ്. പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് 1000 റിയാലും നഷ്ടപ്പെട്ട പെർമിറ്റിന് പകരം പുതിയവ ലഭിക്കുന്നതിന് 100 റിയാലും നൽകണം.
കടലിലോ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിലോ സ്ഥിതി ചെയ്യുന്ന ശൈത്യകാല ക്യാമ്പുകളുടെ പുതിയ പെർമിറ്റിനായി 3000 റിയാൽ നൽകണം. പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് 1000 റിയാലും നഷ്ടപ്പെട്ട പെർമിറ്റിന് പകരം പുതിയവ ലഭിക്കുന്നതിന് 100 റിയാലും നൽകണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)