ഖത്തറിലെ മൽഖ റൂഹി ധനസമാഹാരണത്തിന്
വിജയകരമായ പര്യവസാനം; നന്ദിയോടെ മാതാപിതാക്കൾ
ഖത്തറിലെ മലയാളി ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞായ മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഖത്തർ ചാരിറ്റി ആരംഭിച്ച ധനസമാഹരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി. പേശികളെ ദുർബലമാക്കുന്ന ടൈപ്പ് 1 സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) എന്ന പാരമ്പര്യ രോഗം ബാധിച്ച മൽഖ റൂഹി സിദ്ര മെഡിസിനിൽ ചികിത്സയിലാണ്. ജീൻ റീപ്ലേസ്‌മെൻ്റ് തെറാപ്പിയും ചില മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിച്ച പരിഹാര മാർഗ്ഗം. റിസാൽ അബ്ദുൾ റഷീദും നിഹാല നിസാമുമാണ് മൽഖയുടെ മാതാപിതാക്കൾ. പിന്തുണച്ചവരോട് നന്ദി അറിയിച്ച റഷീദ്, സിദ്ര ചികിത്സാ നടപടികൾ ആരംഭിച്ചതായും എല്ലാം ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. മൽഖയുടെ ചികിത്സയ്ക്കായി സംഭാവനകൾക്കായി ക്യുസി അഭ്യർത്ഥിച്ചിരുന്നു. 11.65 മില്യൺ റിയാൽ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)