തൊഴിലവസരങ്ങൾ ഇനി ഏക ജാലകത്തിലൂടെ അറിയാം; ‘ജദാറത്’ ഡിജിറ്റൽ പ്ലാറ്റ്‍ഫോം ആരംഭിച്ചു
റിയാദ്: രാജ്യത്ത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുണ്ടാകുന്ന തൊഴിലവസരങ്ങൾ അറിയിക്കാൻ ഏകജാലക സംവിധാനം ആരംഭിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ‘ജദാറത്’ എന്ന പേരിലാണ് (jadarat.sa) ഡിജിറ്റൽ ആപ്ലിക്കേഷനും വെബ്സൈറ്റും ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം വഴി വിവിധ സർക്കാർ വകുപ്പുകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും തൊഴിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും അപേക്ഷ ക്ഷണിക്കാനും സാധിക്കും. തൊഴിൽ പരസ്യസംവിധാനം മെച്ചപ്പെടുത്തുക, തൊഴിലന്വേഷകർക്ക് അവസരങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ആരംഭിച്ചത്. റിക്രൂട്ട്‌മെൻറ് ശ്രമങ്ങൾ ഏകീകരിക്കുക, പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ വിവരങ്ങൾ ഏകീകരിക്കുക, ഡാറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ‘അഭിലാഷവും ശാക്തീകരണവും’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് മാനവ വിഭവശേഷി മന്ത്രി പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)