Posted By user Posted On

ഖത്തറിൽ അടുത്ത വർഷം അവസാനത്തോടെ 3G സേവനം അവസാനിക്കും

ദോഹ: അടുത്ത വർഷം അവസാനത്തോടെ ഖത്തറിൽ 3G സേവനം അവസാനിക്കും. ടെലികോം കമ്പനികൾക്ക് ഖത്തർ കമ്യൂണിക്കേഷൻ അതോറിറ്റി നിർദേശം നൽകി. കാലഹരണപ്പെട്ട സാങ്കേതിക വിദ്യകൾ പിൻവലിക്കാനുള്ള സി.ആർ.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഉരീദു, വോഡഫോൺ കമ്പനികൾക്ക് ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയിട്ടുണ്ട്. 2025 ഡിസംബർ 31 ഓടെ ഖത്തറിൽ 3G സേവനങ്ങൾ നിലയ്ക്കും.4G,5G നെറ്റ്വർക്കുകൾ വ്യാപകമാക്കാനും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുമാണ് തീരുമാനം. രാജ്യത്ത് ലഭ്യമായ റേഡിയോ സ്‌പെട്രത്തിന്റെ പരമാവധി ഉപയോഗമാണ് ലക്ഷ്യം. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗം കൂടിയാണ് സിആർഎയുടെ തീരുമാനം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *