ജിസിസി ഇവന്റുകളിലും എക്‌സിബിഷൻ മാർക്കറ്റിലും വളര്‍ച്ച കെെവരിച്ച് ഖത്തർ
ജിസിസി ഇവൻ്റുകളിലും എക്‌സിബിഷൻ മാർക്കറ്റിലും ഖത്തർ ഗണ്യമായ വളർച്ച കെെവരിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് റിസർച്ച് സ്റ്റോറായ ResearchAndMarkets.com ൻ്റെ സമീപകാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2029-ഓടെ ഏറ്റവും ഉയർന്ന സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) പ്രതീക്ഷിക്കപ്പെടുന്ന രീതിയിലാണ് വളർച്ചയെന്നും ഡാറ്റ വ്യക്തമാക്കുന്നു. ലോകത്തിലെ ആദ്യത്തെ മാർക്കറ്റ് റിസർച്ച് അഗ്രഗേറ്ററായ ഗ്ലോബൽ ഇൻഫർമേഷൻ, ഇൻകോർപ്പറേഷൻ്റെ മുൻകാല റിപ്പോർട്ട്, ഖത്തറിലെ മീറ്റിംഗുകൾ, പ്രൊമോഷനുകൾ, കോൺഫറൻസുകൾ, എക്‌സിബിഷനുകൾ (MICE) വിപണിയുടെ വലുപ്പം 2023-ൽ 1.67 ബില്യൺ ഡോളറാണെന്നും അത് 2030-ഓടെ 3.51 ബില്യണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂചിപ്പിച്ചിരുന്നു.
വർധിച്ചുവരുന്ന ബിസിനസുകളുടെയും വിനോദ സഞ്ചാരികളുടെയും എണ്ണം, ഇൻഫ്രാസ്ട്രക്ചർ വികസനത്തിലെ നിക്ഷേപം, സജീവമായ സർക്കാർ പിന്തുണ തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം ഖത്തറിൽ ഇവൻ്റുകളും എക്‌സിബിഷൻ വിപണിയും ഗണ്യമായി വളരുന്നതായി റിപ്പോർട്ട് പറയുന്നു. 2023 മുതൽ 2030 വരെ 11.2 ശതമാനമാണ് സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) കാണിക്കുന്നത്. പ്രവചന കാലയളവിൽ, ഗൾഫ് സഹകരണ കൗൺസിലിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഖത്തർ മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)