Posted By user Posted On

ഫ്രീ ഇന്‍ഷൂറന്‍സ്, 20000 രൂപ വരെ ക്യാഷ്ബാക്ക്! ഈ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ വന്‍ ലാഭം

ഇന്ത്യയില്‍ ഉത്സവകാലത്തിന് തുടക്കം കുറിക്കാന്‍ പോകുകയാണ്. രാജ്യം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന മാസമായതിനാല്‍ തന്നെ ഓഗസ്റ്റില്‍ ഇതിനോടകം നിരവധി വാഹന നിര്‍മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പരമ്പരാഗത വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമെല്ലാം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. വിലക്കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും വഴി ഉപഭോക്താക്കളെ കൂടുതലായി ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. ഇന്ത്യയിലെ പ്രമുഖ ഇവി നിര്‍മാതാക്കളാണ് ജിതേന്ദ്ര ഇവി. നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹന നിരയില്‍ ഓഗസ്റ്റ് ബൊണാണ്‍സയെന്ന പേരില്‍ പുത്തന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ വേണ്ടിയാണ് ജിതേന്ദ്ര ഇവി ക്യാഷ്ബാക്ക് അടക്കം മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്. 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിച്ച ജിതേന്ദ്ര ഇവി ഓഗസ്റ്റ് ബൊണാണ്‍സ ഈ മാസാവസാനം വരെ നീണ്ടു നില്‍ക്കും. ഓഫറുകളിലേക്ക് കടക്കുമ്പോള്‍ ജിതേന്ദ്ര ഇവിയുടെ JMT 1000 HS വാങ്ങുന്നവര്‍ക്ക് 10,000 രൂപയും JMT 1000 3K വാങ്ങുന്നവര്‍ക്ക് 20,000 രൂപയും ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് നല്‍കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *