സംരഭകത്വത്തിന് ഏറ്റവും അനുകൂലം: ആഗോള റാങ്കിംഗിൽ ഖത്തറിന് അഞ്ചാം സ്ഥാനം
ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് മോണിറ്റർ (ജിഇഎം), ഖത്തർ ഡെവലപ്‌മെൻ്റ് ബാങ്ക് (ക്യുഡിബി) എന്നിവയുമായി സഹകരിച്ച് ജിഇഎം – ഖത്തർ നാഷണൽ റിപ്പോർട്ട് 2023/2024 പുറത്തിറക്കി.
യുഎസ്എയിലെ ബാബ്‌സൺ കോളേജിൻ്റെയും ലണ്ടൻ ബിസിനസ് സ്‌കൂളിൻ്റെയും നേതൃത്വത്തിൽ ഗ്ലോബൽ കൺസോർഷ്യം ഓഫ് ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് മോണിറ്ററുമായി സഹകരിച്ച് നിർമ്മിച്ച ഈ വാർഷിക പഠനം, മേഖലയിലെയും ലോകത്തെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ഖത്തറിനെ സംബന്ധിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകളും താരതമ്യ ഡാറ്റയും നൽകുന്നു.
ഖത്തറിലെ സംരംഭകത്വ പ്രവർത്തനത്തിലെ ഗണ്യമായ വളർച്ച റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നു. സമ്പൂർണ പ്രാരംഭ-ഘട്ട സംരംഭക പ്രവർത്തനത്തിൻ്റെ (Total entrepreneurship activity- TEA) വർദ്ധനയും എസ്റ്റാബ്ലിഷ്ഡ് ബിസിനസ് ഓണർഷിപ്പ് നിരക്കിൽ (EBO) പ്രത്യേകിച്ച് ഉപഭോക്തൃ സേവന മേഖലയിലെ വർദ്ധനവും റിപ്പോർട്ട് ഹൈലൈറ്റ് ചെയ്തു.
ഖത്തറിൻ്റെ സംരംഭക ആവാസവ്യവസ്ഥയിലെ നിരവധി നേട്ടങ്ങൾ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. അതിൽ രാജ്യം MENA മേഖലയിൽ 3-ാം സ്ഥാനത്തും ദേശീയ സംരംഭകത്വ സന്ദർഭ സൂചികയിൽ (National entrepreneurship context index – NECI) ആഗോളതലത്തിൽ 5-ാം സ്ഥാനത്തുമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)