Posted By user Posted On

ഗ​സ്സ​യി​ലേ​ക്ക്​ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി

ദോ​ഹ: യു​ദ്ധ​ത്തി​ന്റെ ദു​രി​തം പേ​റു​ന്ന ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളി​ലേ​ക്ക്​ വീ​ണ്ടും ഖ​ത്ത​റി​ന്റെ സ​ഹാ​യ​ങ്ങ​ളെ​ത്തി. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും മ​രു​ന്നു​ക​ളു​മാ​യി 39 ട്ര​ക്കു​ക​ൾ അ​ട​ങ്ങി​യ വാ​ഹ​ന വ്യൂ​ഹ​മാ​ണ്​ ജോ​ർ​ഡ​ൻ വ​ഴി അ​തി​ർ​ത്തി ക​ട​ന്ന്​ ഗ​സ്സ​യി​ൽ പ്ര​വേ​ശി​ച്ച​ത്. 21,500 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സ​ഹാ​യം.

ഒ​രു കു​ടും​ബ​ത്തി​ന്​ ഒ​രു മാ​സ​ത്തി​ലേ​റെ ക​ഴി​യാ​നു​ള്ള വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യ​താ​ണ്​ ഓ​രോ കി​റ്റും. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ഗ​സ്സ​യി​ലേ​ക്ക്​ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ക​ടു​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​നു പി​റ​കെ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഖ​ത്ത​ർ തു​ട​രു​ന്ന സ​ഹാ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ഈ ​ദൗ​ത്യ​വും. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഇ​ത്ത​വ​ണ എ​ത്തി​ച്ച​താ​യി ഖ​ത്ത​ർ ചാ​രി​റ്റി അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *