ഖത്തറിൽ ഈ മത്സ്യം പിടിക്കുന്നതിന് നിരോധനം
ഖത്തർ തീരത്തുനിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം. ആഗസ്റ്റ് 15 വ്യാഴാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. അയക്കൂറ പോലുള്ള മത്സ്യങ്ങളുടെ ഖത്തർ സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നിരോധനം ഒക്ടോബർ 15 വരെ രണ്ടു മാസം നീളും. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവെക്കാനുള്ള ജി.സി.സി കാർഷിക സഹകരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമലംഘകർക്ക് 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റു നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)