പലിശയിലൂടെ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാം, പണം ഇവിടെ നിക്ഷേപിക്കു, ഇതാണ് ആ പദ്ധതി, അറിയാം
പോസ്റ്റ് ഓഫീസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം എത്തുന്നത് കത്തുകളായിരിക്കും. എന്നാൽ കേവലം കത്തുകളും മറ്റ് രേഖകളും കൃത്യസ്ഥലത്ത് എത്തിക്കുക എന്നത് മാത്രമാണോ പോസ്റ്റ് ഓഫീസുകൾ ചെയ്യുന്നത്. അല്ല, നിരവധി ചെറുകിട സമ്പാദ്യ നിക്ഷേപങ്ങലും ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. പലതും ജനപ്രിയമായവയാണ്. സുരക്ഷ, ഉറപ്പായ വരുമാനം എന്നിവയാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യങ്ങളുടെ മുഖമുദ്ര.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്ക് വേണ്ടിയും പോസ്റ്റ് ഓഫീസിൽ സമ്പാദ്യ പദ്ധതികളുണ്ട്. ഒറ്റ തവണ നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. എന്താണ് പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റ് എന്നും പ്രത്യേകതകൾ എന്തൊക്കെയാണെന്നും വിശദമായി അറിയാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പ്രധാന ആകർഷണമാണ്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് മികച്ച പലിശ ഈ പദ്ധതി വാഗ്ധാനം ചെയ്യുന്നു. 7.5 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.
നികുതി ഇളവ്
ഇഇഇ വിഭാഗത്തിൽപ്പെടുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. അതായത്, നിക്ഷേപിച്ച തുകയ്ക്കും, പലിശയ്ക്കും, മെച്വൂരിറ്റി തുകയ്ക്കും നികുതി ഇളവ് ബാധകമായിരിക്കും. സർക്കാർ പിന്തുണയാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന്. പ്രായപൂർത്തിയായ ഏതൊരാൾക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. മൂന്ന് പേരെ വരെ ഉൾപ്പെടുത്തി ജോയിന്റ് അക്കൗണ്ട് തുറക്കാനും അവസരമുണ്ട്. 18 വയസിൽ താഴെ പ്രായമുള്ളവരുടെ പേരിൽ നിയമപ്രകാരമുള്ള രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താവുന്നതാണ്.
നിക്ഷേപ തുക
ടൈം ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക രൂപ 1000 രൂപയാണ്. തുടര്‍ന്ന 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഒരു ഒരു വർഷമോ, രണ്ട് വർഷമോ, മൂന്ന് വർഷമോ, അഞ്ച് വർഷം വരയൊ ഒക്കെ അക്കൗണ്ട് തുറക്കാം. 1 മുതൽ 3 ലക്ഷം രൂപ വരെ 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ എത്ര രൂപ പലിശയായി ലഭിക്കുമെന്ന് നമുക്ക് പരിശോധിക്കാം.
3 ലക്ഷം രൂപയുടെ നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 3,00,000 രൂപ നിക്ഷേപിച്ചാൽ, 7.5 ശതമാനം പലിശ നിരക്കിൽ 1,34,894 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 4,34,984 രൂപ.
3 ലക്ഷം രൂപയുടെ നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 3,00,000 രൂപ നിക്ഷേപിച്ചാൽ, 7.5 ശതമാനം പലിശ നിരക്കിൽ 1,34,894 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 4,34,984 രൂപ.
2 ലക്ഷം രൂപയുടെ നിക്ഷേപം
നിങ്ങൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 7.5 ശതമാനം നിരക്കിൽ നിങ്ങൾക്ക് 89,990 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 2,89,990 രൂപ ലഭിക്കും.
1 ലക്ഷം രൂപയുടെ നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.5 ശതമാനം പലിശ നിരക്കിൽ 44,984 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മൊത്തം 1,44,995 രൂപ ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)