Posted By user Posted On

ഖത്തറിലെ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ഇനി ഈ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ അന്വേഷിക്കാം; അറിയാം വിവരങ്ങള്‍

ദോ​ഹ: ഖ​ത്ത​റി​ൽ ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ എ​ളു​പ്പ​ത്തി​ൽ ജോ​ലി ക​ണ്ടെ​ത്താ​ൻ നൂ​ത​ന സേ​വ​ന​വു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കും, തൊ​ഴി​ൽ ദാ​യ​ക​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന ‘ഉ​ഖൂ​ൽ’ പ്ലാ​റ്റ്​​ഫോ​മി​നാ​ണ്​ മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ച​ത്.

പ​ഠ​നം ക​ഴി​ഞ്ഞാ​ൽ, തൊ​ഴി​ൽ അ​ന്വേ​ഷി​ച്ച്​ ക​മ്പ​നി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തും, ജോ​ബ്​ വെ​ബ്​​സൈ​റ്റു​ക​ളും ലി​ങ്ക്​​ഡ്​ ഇ​ൻ പോ​ലെ​യു​ള്ള അ​ക്കൗ​ണ്ടു​ക​ളും വ​ഴി തൊ​ഴി​ലി​ന്​ അ​പേ​ക്ഷി​ച്ച്​ കാ​ത്തി​രി​ക്കു​ന്ന​തു​മെ​ല്ലാം ഒ​ഴി​വാ​ക്കി തൊ​ഴി​ൽ ദാ​താ​വി​നെ ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ‘ഉ​ഖൂ​ൽ’ പ്ലാ​റ്റ്​​ഫോ​മാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗൂ​ഗ്​​ൾ ക്ലൗ​ഡ്, മ​ന്നാ​യ്​ ഇ​ൻ​ഫോ​ടെ​ക്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന്​ വി​ക​സി​പ്പി​ച്ച പ്ലാ​റ്റ്​​ഫോം​ നി​ർ​മി​ത​ബു​ദ്ധി​യി​ല​ധി​ഷ്​​ഠി​ത സേ​വ​നം വാ​ഗ്​​ദാ​നം ചെ​യ്യു​​മ്പോ​ൾ തൊ​ഴി​ല​​ന്വേ​ഷ​ക​ർ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും. ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​രി​ലേ​ക്ക്​ വേ​ഗ​ത്തി​ലെ​ത്താ​നും, തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​ക്കും വൈ​ദ​ഗ്​​ധ‍്യ​ത്തി​നു​മൊ​ത്ത തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും ‘ഉ​ഖൂ​ൽ’ വ​ഴി​യൊ​രു​ക്കും.

ഏ​റ്റ​വും മി​ക​ച്ച സി.​വി ത​യാ​റാ​ക്ക​ൽ, തൊ​ഴി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ, തൊ​ഴി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ, ക​രാ​റി​ൽ ഒ​പ്പു​വെ​ക്ക​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ‘ഉ​ഖൂ​ൽ’ എ​ന്ന ഒ​രേ ജാ​ല​ക​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​വു​ന്നു. നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​പേ​ക്ഷ​ക​ന്റെ അ​ക്കാ​ദ​മി​ക്, ക​രി​യ​ർ മി​ക​വു​ക​ളും നേ​ട്ട​ങ്ങ​ളും പ്ര​വൃ​ത്തി പ​രി​ച​യ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട്​ സി.​വി ത​യാ​റാ​ക്കാം.

ഇ​തേ നി​ർ​മി​ത​ബു​ദ്ധി​ത​ന്നെ​യാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​ന്വേ​ഷി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്കും സ​ഹാ​യ​ക​മാ​വു​ന്ന​ത്. ആ​ൽ​ഗോ​രി​തം അ​ടി​സ്ഥാ​ന​മാ​ക്കി അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നും അ​ഭി​മു​ഖ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്കാ​നും ക​ഴി​യും.രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി ശ​ക്തി​പ്പെ​ടു​ത്താ​നും, ദേ​ശീ​യ സാ​മ്പ​ത്തി​ക മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്താ​നു​മെ​ല്ലാം ‘ഉ​ഖൂ​ൽ’ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ മ​​ന്ത്രാ​ല​യും സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ‘എ​ക്​​സി​ൽ’ പ​ങ്കു​വെ​ച്ചു.

കേ​ന്ദ്രീ​കൃ​ത​മാ​യൊ​രു മാ​ച്ചി​ങ്​ സം​വി​ധാ​ന​മാ​ണ്​​ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. തൊ​ഴി​ല​ന്വേ​ഷ​ക​ന്‍റെ യോ​ഗ്യ​ത​യും തൊ​ഴി​ലു​ട​മ​യു​ടെ ആ​വ​ശ്യ​വും പ​ര​സ്​​പ​രം തു​ല​നം ചെ​യ്യാ​നും അ​ർ​ഹ​രാ​യ​വ​രെ കൃ​ത്യ​മാ​യ തൊ​ഴി​ലി​ൽ എ​ത്തി​ക്കാ​നും ക​ഴി​യും. ഇ​തോ​ടൊ​പ്പം പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ, പ്ര​വൃ​ത്തി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ പ്ലാ​റ്റ്​​ഫോം ന​ൽ​കു​ന്നു.പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ

  • നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​​ഹാ​യ​ത്തോ​ടെ സി.​വി ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു
  • തൊ​ഴി​ൽ ​അ​പേ​ക്ഷ​ക​ൾ
  • തൊ​ഴി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ
  • തൊ​ഴി​ൽ ക​രാ​റു​ക​ളി​ലെ​ത്താം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *