കാർബൺ ബഹിർഗമനം പടിക്ക് പുറത്ത്; ഖത്തര്‍ മ്യൂസിയത്തിന് പുരസ്കാരം
ദോഹ: കാർബൺ ബഹിർഗമനം കുറച്ച്, പരിസ്ഥിതി സൗഹൃദമായ ചുവടുവെപ്പുകൾക്ക് ഖത്തർ നാഷനൽ മ്യൂസിയത്തിന് അംഗീകാരം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള പ്രകടനത്തിനുള്ള അംഗീകാരമായി കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് ഖത്തർ ദേശീയ മ്യൂസിയത്തെ തേടിയെത്തിയത്.
സാംസ്കാരിക സ്ഥാപനം എങ്ങനെ സുസ്ഥിര-പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ മാതൃകയാവുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് അംഗീകാരം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റുമായി (ഗോർഡ്) സഹകരിച്ചാണ് മ്യൂസിയത്തിന് പരിസ്ഥിതി മികവിനുള്ള അംഗീകാരമെത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തിലും സുസ്ഥിരതയിലും ‘ഗോർഡിന്റെ’ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന സാഹചര്യങ്ങൾ കുറക്കുകയും, സമഗ്രമായ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്തുകൊണ്ട് ദേശീയ മ്യൂസിയം ഈ നേട്ടം കൊയ്തത്. കാർബൺ ബഹിർഗമനം കുറക്കാനുള്ള ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടമെന്ന് നാഷനൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)