വാട്‌സ്ആപ്പില്‍ ഇനി ഫോട്ടോകളും വീഡിയോകളും എടുക്കാൻ ബുദ്ധിമുട്ടണ്ട; എളുപ്പത്തില്‍ തെരഞ്ഞെടുക്കാം, പുതിയ ഫീച്ചറുമായി ഇതാ എത്തിക്കഴിഞ്ഞു
ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ ആല്‍ബം പിക്കര്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്. അപ്‌ഡേറ്റ് ചെയ്ത ആല്‍ബം പിക്കര്‍ ഫീച്ചര്‍ ചില ബീറ്റ ടെസ്റ്റര്‍മാര്‍ പരീക്ഷിച്ചുതുടങ്ങിയെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ അപ്ഡേറ്റിലൂടെ ഫോട്ടോയും വീഡിയോയും വളരെ എളുപ്പത്തില്‍ സെലക്ട് ചെയ്ത് ഷെയര്‍ ചെയ്യാന്‍ കഴിയുന്നു. ഗാലറി ടാബിനു പകരം ആല്‍ബം പിക്കര്‍ വിന്‍ഡോ കാണാന്‍ സാധിക്കുന്നു. ഏതൊക്കെ ഫോള്‍ഡറില്‍ എത്ര ഫോട്ടോ വരെ ഉണ്ടെന്നും ആല്‍ബം പിക്കര്‍ ഫീച്ചറിലൂടെ കാണാന്‍ സാധിക്കുന്നു. ഈ ഫീച്ചര്‍ വ്യക്തത കൊണ്ടുവരുന്നതിനൊപ്പം ഷെയര്‍ ചെയ്യുന്ന വിന്‍ഡോ ആകര്‍ഷണീയമാക്കുകയും ചെയ്യുന്നു. ഈ ഫീച്ചര്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
അതേസമയം വാട്സ്ആപ്പ് ഉപയോക്താക്കളിൽ പലരുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യലും മറ്റുള്ളവരുടെ സ്റ്റാറ്റസ് നിരീക്ഷിക്കലും. ടെക്സ്റ്റ്, വോയിസ്, മ്യൂസിക്, വീഡിയോ, ചിത്രങ്ങൾ, ഇമോജികൾ തുടങ്ങി എന്തും കോണ്ടാക്ട് ലിസ്റ്റിലുള്ള മറ്റ് വാട്സ്ആപ്പ് ഉപയോക്താക്കളുമായി പങ്കുവയ്ക്കാൻ വാട്സ്ആപ്പിന്റെ സ്റ്റാറ്റസ് ഓപ്ഷൻ സൗകര്യം നൽകുന്നു. വാട്സ്ആപ്പ് ഉപയോക്താക്കളിൽ നിരവധി പേർ സ്റ്റാറ്റസ് ഇടാറുണ്ട്. ഇപ്പോൾ സ്റ്റാറ്റസ് സൗകര്യത്തിലേക്ക് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് സ്റ്റാറ്റസിനെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടനിലക്കാരനാക്കാനുള്ള പുതിയൊരു നീക്കത്തിലാണ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ. തങ്ങളെ മെൻഷൻ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകൾ ഇനി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് റീപോസ്റ്റ് ചെയ്യാനാകും എന്നതാണ് വരാൻപോകുന്ന പുതിയ ഓപ്ഷൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)