Posted By user Posted On

ഇതൊക്കെയാണ് ഭാഗ്യം! യാത്രയ്ക്കിടെ വാങ്ങിയ ടിക്കറ്റ്, നമ്പർ 4760; ലഭിച്ചത് ഒന്നാം സമ്മാനം, കോടികള്‍ നേടി യുവതി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരിക്ക് എട്ടു കോടി സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരിയും ഒരു യുഎഇ പൗരനും സമ്മാനം നേടിയത്. ദുബൈയില്‍ താമസിക്കുന്ന വിധി ഗുര്‍നാനിയാണ് 10 ലക്ഷം ഡോളര്‍ (8 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി നേടിയത്. ദുബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ജൂലൈ 9നാണ് വിധി സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.  4760 എന്ന ടിക്കറ്റ് നമ്പരാണ് വിധിക്ക് ഭാഗ്യം കൊണ്ടുവന്നത്. 1999ല്‍ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പ് തുടങ്ങിയത് മുതല്‍ ഇന്ത്യയില്‍ നിന്ന് വിജയിയാകുന്ന 233-ാമത് വ്യക്തിയാണ് വിധി. ദുബൈയില്‍ താമസിക്കുന്ന 47കാരനായ എമിറാത്തി, സഈദ് മുഹമ്മദ് യൂസഫും സമ്മാനാര്‍ഹനായി. ജൂലൈ 17ന് കാസബ്ലാങ്കയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. സമ്മാനം നേടുന്ന 15-ാമത്തെ എമിറാത്തിയാണ് യൂസഫ്. ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 589 നറുക്കെടുപ്പില്‍ ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മഗേഷ് പ്രഭാകരന്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ സ്വന്തമാക്കി. മലയാളിയായ ഹമീദ് അമ്മചീട്ടുവളപ്പില്‍ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വെഞ്ചര്‍ മോട്ടോര്‍ബൈക്കും സ്വന്തമാക്കി. ഹമീദ് ദുബൈയില്‍ മെഡിക്കല്‍ സെന്‍ററില്‍ പിആര്‍ഒ ആണ്. മഗേഷ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *