വിലകൂടിയ വാച്ച് ഓർഡർ ചെയ്തു, 9 മാസം കഴിഞ്ഞിട്ടും കിട്ടിയില്ല; കുവൈത്തിൽ ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ
കുവൈത്തിൽ വാച്ച് തട്ടിപ്പിന് ഇരയായ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 36കാരനാണ് നഷ്ടമായത് 15 ലക്ഷം രൂപയോളം രൂപ. 5,800 ദിനാർ വിലവരുന്ന വാച്ചാണ് ഓർഡർ ചെയ്തത്. രണ്ടാഴ്ചക്കുള്ളിൽ വാച്ച് എത്തുമെന്നായിരുന്നു കരാർ. എന്നാൽ ഒമ്പത് മാസത്തോളം കഴിഞ്ഞിട്ടും വാച്ച് കിട്ടിയില്ല. ഇതോടെയാണ് ചതി മനസ്സിലായ ഉദ്യോഗസ്ഥൻ പരാതി നൽകിയത്. 2023 സെപ്റ്റംബർ മൂന്നിന് ബാങ്ക് ട്രാൻസ്ഫർ വഴിയാണ് പണം കൈമാറിയത്. 2023 മോഡലായ വാച്ചാണ് ഓർഡർ ചെയതത്. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ ബാങ്കിലൂടെ പണം കൈമാറിയതിന്റെ കോപ്പിയും പ്രതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരൻ ഹാജരാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)