കുവൈത്തിൽ മീനിന് വില കുറഞ്ഞു; മത്സ്യവിപണിയിൽ ഉണർവ്
കുവൈത്തിൽ മീനിന് വില കുറഞ്ഞതോട മത്സ്യവിപണിയിൽ ഉണർവ്. രാജ്യത്ത് ആഴക്കടൽ മൽസ്യ ബന്ധനത്തിനുള്ള നിരോധനം നീക്കി മീൻ പിടിത്തം വ്യാപകമായതോടെയാണിത് സാധ്യമായത്. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിഭവമായ ആവോലിയുൾപ്പെടെ മൽസ്യങ്ങൾ ഏതാനും ദിവസങ്ങളായി ഷർക്ക് ഉൾപ്പെടെ മാർക്കറ്റുകളിൽ വൻ തോതിൽ എത്തുന്നുണ്ട് . ഒരു കുട്ട ആവോലി വലുപ്പവും തൂക്കവും അനുസരിച്ച് 50 ദീനാർ മുതൽ 100 ദീനാറിന് വരെ ലഭിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട് . അതേ സമയം ആവോലി സീസൺ ഇക്കുറി പ്രതീക്ഷ നൽകുന്നതായിരിക്കുമെന്നും ഉപഭോക്താവിന് താങ്ങാൻ സാധിക്കുന്ന തരത്തിലേക്ക് അത് എത്തുമെന്നാണ് പ്രതീക്ഷയെന്നും യൂണിയൻ പറഞ്ഞു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)