വിമാനത്താവളത്തിന്റെ നാലാം നിലയിൽ നിന്ന് യുവതിയെ തള്ളിയിടാൻ ശ്രമം; ഒന്നിലധികം തവണ കുത്തി, പ്രതി പിടിയിൽ
മയാമി ∙ മയാമി ഇന്റർനാഷനൽ എയർപോർട്ടിൽ വച്ച് കുത്തേറ്റ യുവതിക്ക് ഗുരുതര പരുക്ക്. ശനിയാഴ്ച രാത്രി വിമാനത്താവളത്തിന്റെ ടെർമിനൽ ജെ യിൽ വച്ച് യുവതിയെ ഒന്നിലധികം തവണ കുത്തുകയും നാലാം നിലയിൽ നിന്ന് താഴേക്ക് എറിയാൻ ശ്രമിച്ചതായും മയാമി പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഓടി മൂന്നാം നിലയിൽ എത്തി. അവിടെ നിന്നാണ് ഉദ്യോഗസ്ഥർ യുവതിയെ കണ്ടെത്തിയത്. പരുക്കേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ മയാമി-ഡേഡ് ഫയർ റെസ്‌ക്യൂ ജാക്‌സൺ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് നിന്ന് പ്രതി അലക്‌സാണ്ടർ ലവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ഒരു കത്തിയും അധികൃതർ കണ്ടെടുത്തു. ഒരു വെടിവയ്പ്പുക്കാരനിലേക്ക് സംഭവം വിരൽചൂണ്ടിയെങ്കിലും, വെടിവയ്പ്പ് നടന്നിട്ടില്ലെന്നും കുത്തേൽക്കുക മാത്രമാണ് നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.
സംഭവം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ അല്പസമയത്തേക്ക് തടസ്സപ്പെടുത്തിയിരുന്നു. യാത്രക്കാരെ പരിശോധിച്ചതിന് ശേഷം വിമാനത്താവള പ്രർത്തനങ്ങൾ പുനരാരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)