കേരളത്തില്‍ വീണ്ടും നിപ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ കേസ് സ്ഥിരീകരിച്ചു. പൂനെ വെെറോളജി ലാബില്‍ നിന്നും വന്ന ഫലമാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 14-കാരനാണ് പോസിറ്റീവായത്. പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്കാണ് നിപ പോസിറ്റീവായത്.കേരളത്തിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായി നേരത്തെ ഫലം വന്നിരുന്നു. കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അഞ്ചാം തവണയാണ്.
ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം PWD റെസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു. നമ്പർ: 0483-2732010. കേരളത്തിലെ പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. മഞ്ചേരിയിൽ 30 മുറികളുള്ള വാർഡ് തയ്യാറായി. ആറ് ബെഡ് അടങ്ങിയ ഐസിയുവും സജ്ജമാണ്.
പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. ആരോഗ്യവകുപ്പ് സജ്ജമാണെന്നും വീണാ ജോർജ് പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)