Posted By user Posted On

നാട്ടിൽ നിന്നെത്തിയതിന് പിന്നാലെ മലയാളി കുടുംബം ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി: അബ്ബാസിയയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. പത്തനംതിട്ട തിരുവല്ല നീരേറ്റു പുറം സ്വദേശി മാത്യു മുളക്കൽ (38), ഭാര്യ ലീനി എബ്രഹാം (35), മകൻ ഐസക് (7), മകൾ ഐറിൻ ( 13) എന്നിവരാണ് മരിച്ചത്.

നാട്ടില്‍ നിന്ന് ഇന്നലെ വൈകീട്ടാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. രാത്രിയാണ് ഇവർ താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് അബ്ബാസിയ.

കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മാത്യു. ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. ഐസക് ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ ഇതേ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *