നൂതന ബിസിനസ് ക്ലാസുമായി ഖത്തർ എയർവേസ്
ദോഹ: പുതിയ യാത്രാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ‘ക്യു സ്യൂട്ട് നെക്സ്റ്റ് ജെന്‍’ എന്ന പേരിൽ ന്യൂ ജനറേഷന് ബിസിനസ് ക്ലാസ് അവതരിപ്പിക്കാനൊരുങ്ങി ഖത്തർ എയർവേസ്. ബ്രിട്ടനിലെ ഫാന്‍ബറോയില്‍ ജൂലൈ 22 മുതൽ 26 വരെ നടക്കുന്ന എയർ ഷോയിൽ ഖത്തർ എയർവേസ് പങ്കെടുക്കുന്നുണ്ട്. ഇതിലാണ് പുതിയ സൗകര്യം പരിചയപ്പെടുത്തുക.
കൂടുതല്‍ സൗകര്യപ്രദവും സുഖകരവുമായ യാത്രയാണ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെന്‍ വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ ബിസിനസ് ക്ലാസ് സൗകര്യങ്ങള്‍ വ്യോമയാന മേഖലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സി.ഇ.ഒ ബദര്‍ അല്‍ മീര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള സ്കൈട്രാക്സ് പുരസ്കാരം അടുത്തിടെ ഖത്തർ എയർവസ്സ് സ്വന്തമാക്കിയിരുന്നു.
170ലധികം നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസ് പുതിയ ഏറ്റെടുക്കൽ നടത്തിയും സേവനം വിപുലപ്പെടുത്തിയും വളർച്ച ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ്.
നിലവില്‍ ഖത്തര്‍ എയര്‍വേസിന്റെ ബിസിനസ് ക്ലാസായ ക്യു സ്യൂട്ടില്‍ നാല് വിഭാഗങ്ങളാണ് ഉള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)