2025ഓടെ 49 ലക്ഷം സന്ദർശകരെ ലക്ഷ്യമിട്ട് ഖത്തർ
ദോഹ: വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധന പ്രതീക്ഷിച്ച് ഖത്തർ. ഈ വർഷം 45 ലക്ഷവും അടുത്ത വർഷം 49 ലക്ഷവും ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും ഖത്തറിനെ ബിസിനസ്, ടൂറിസം ഹബായി വികസിപ്പിക്കുന്നതിനും വൈവിധ്യമാർന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ട്രാവൽ ആൻഡ് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സന്ദർശകർക്ക് ഹൃദ്യവും വൈവിധ്യവുമായ അനുഭവം നൽകാനും പൊതു-സ്വകാര്യ മേഖലകളെ സഹകരിപ്പിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് സർക്കാർ നയം. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മന്ദഗതി വിനോദസഞ്ചാര വളർച്ചയെ ബാധിക്കുന്നെങ്കിലും ഖത്തർ ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോവുന്നു.
പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ആകർഷിക്കുകയും 2030ഓടെ ജി.ഡി.പിയിലേക്ക് വിനോദസഞ്ചാര മേഖലയുടെ സംഭാവന 12 ശതമാനമായി ഉയർത്തുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ട്രാവൽ ആൻഡ് ടൂറിസത്തിന്റെ ജി.ഡി.പി സംഭാവന 10.3 ശതമാനമാണ്. മുൻവർഷത്തേക്കാർ 31 ശതമാനം വർധിച്ചാണ് 81.2 ബില്യൺ റിയാലിലെത്തിയത്. 20,300ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. 3.34 ലക്ഷത്തിലധികം പേർ ട്രാവൽ ആൻഡ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നു. ഇത് രാജ്യത്തെ തൊഴിലാളികളുടെ 15.8 ശതമാനമാണ്.
രാജ്യത്തിന്റെ ഭാവി വളർച്ചയുടെ ചാലകമാണ് വിനോദസഞ്ചാര മേഖലയെന്ന് ഖത്തർ ടൂറിസം മേധാവി പ്രതികരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)