Posted By user Posted On

സൈബർ സെക്യൂരിറ്റി അക്കാദമി സ്ഥാപിച്ച് ഖത്തര്‍

ദോഹ ∙ രാജ്യത്ത് സൈബർ സുരക്ഷ വർധിപ്പിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ സൈബർ അവബോധം വർധിപ്പിക്കാനുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി  നാഷനൽ സൈബർ സെക്യൂരിറ്റി അക്കാദമി സ്ഥാപിക്കുന്നു .സൈബർ  അറിവുകളും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുള്ള പഠന രീതിയായിരിക്കും ഈ വർഷം ആരംഭിക്കുന്ന സൈബർ അക്കാദമി പിന്തുടരുകയെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി അധികൃതർ  അറിയിച്ചു. അക്കാദമി സ്ഥാപിക്കുന്നതിന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിക്ക് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ട് . വിവിധ മേഖലകളിലെ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല കോഴ്‌സുകളും കോഴ്‌സു പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *