ഉറക്കത്തില്‍ ഹൃദയാഘാതം; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി യുവാവ് മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻറെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്. ഈ മാസം 21ന് വിവാഹം നടത്താനിരുന്നതാണ്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ അവധിക്ക് വന്നത്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)