Posted By user Posted On

ഖ​ത്ത​ർ പോ​സ്റ്റ് പ്ര​ത്യേ​ക സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

ദോ​ഹ: ജൂ​ആ​ൻ ബി​ൻ ജാ​സിം ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി സ്ഥാ​പി​ച്ച​തി​ന്റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ‘ഖ​ത്ത​ർ പോ​സ്റ്റ്’. അ​ക്കാ​ദ​മി​യു​ടെ പ്രാ​ധാ​ന്യ​വും പ്ര​തി​രോ​ധം, സു​ര​ക്ഷ വ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​ന്റെ സൈ​നി​ക ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ പ​ങ്കും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ദ​ശ​വാ​ർ​ഷി​ക​ത്തി​ൽ ഖ​ത്ത​ർ പോ​സ്റ്റ് പ്ര​ത്യേ​ക സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ക്കാ​ദ​മി ലോ​ഗോ, നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് ലോ​ഗോ, ജോ​യ​ൻ​റ്​ സ്റ്റാ​ഫ് ആ​ൻ​ഡ് ക​മാ​ൻ​ഡ് കോ​ള​ജ് ലോ​ഗോ, അ​ക്കാ​ദ​മി കെ​ട്ടി​ടം എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നാ​ല് സ്റ്റാ​മ്പു​ക​ളു​ടെ സെ​റ്റാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. സെ​റ്റി​ന്റെ വി​ല 20 റി​യാ​ലാ​ണ്. 5000 സു​വ​നീ​ർ കാ​ർ​ഡു​ക​ളും ഖ​ത്ത​ർ പോ​സ്റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

സു​വ​നീ​ർ കാ​ർ​ഡി​ന് 10 റി​യാ​ലാ​ണ് വി​ല. ശേ​ഖ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഖ​ത്ത​ർ പോ​സ്റ്റി​ന്റെ കോ​ർ​ണി​ഷി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലെ​ത്തി ഫി​ലാ​റ്റ​ലി​ക് ഓ​ഫി​സി​ൽ​നി​ന്നും പ​ണ​മ​ട​ച്ച് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *