നംബയോ ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ ഖത്തറിന് മുന്നേറ്റം
ദോഹ: നംബയോ ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍ 17ാം സ്ഥാനത്തെത്തി. ആരോഗ്യ മേഖലയിലെ സംവിധാനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വിലയിരുത്തിയാണ് ഓണ്‍ലൈന്‍ ഡേറ്റാബേസായ നംബയോ പട്ടിക തയാറാക്കിയത്. മിഡിലീസ്റ്റ്, നോര്‍ത്ത് അമേരിക്ക മേഖലയില്‍ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടം പിടിച്ച ഏകരാജ്യമാണ് ഖത്തര്‍. നൂറില്‍ 73.3 പോയന്റാണ് ഖത്തറിന്റെ ആരോഗ്യ മേഖല നേടിയത്. തായ്വാനാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഡെന്മാര്ക്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
ഹെല്‍ത്ത് കെയര്‍ എക്സ്പെന്‍ഡിചര്‍ ഇന്‍ഡക്സിലും ഖത്തര്‍ ആദ്യ ഇരുപതിലുണ്ട്. ആരോഗ്യ മേഖലയില്‍ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഖത്തറിലുള്ളത്. ആരോഗ്യ മേഖലയില്‍ ഖത്തര്‍ വലിയതോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഖത്തറിന്റെ ആരോഗ്യ പരിപാലന ചെലവ് പശ്ചിമേഷ്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഭാവി തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും നിലവിലെ ജനസംഖ്യയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് രാജ്യാന്തര സൂചികയിലെ ഖത്തറിന്റെ മികച്ച സ്ഥാനം. രോഗ നിര്‍ണയത്തിനും ചികിത്സക്കും ഒരുക്കിയ അത്യാധുനിക സംവിധാനങ്ങളാണ് ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ ഖത്തറിനെ സഹായിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7
Comments (0)