കുവൈറ്റ് തീപിടുത്തം; 3 ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർക്ക് ജാമ്യം
കുവൈറ്റ് തീപിടുത്ത കേസിൽ ഒരു കുവൈറ്റ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്തുകാരെയും 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ ജഡ്ജി ഉത്തരവിട്ടു. അൽ-മംഗഫിലെ കെട്ടിടത്തിന് തീപിടിച്ചതുമായി ബന്ധപ്പെട്ട്, ഇതേ വ്യക്തികളെ രണ്ടാഴ്ചത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ തീരുമാനിച്ചിരുന്നു. 49 പേരാണ് സംഭവത്തിൽ മരണപ്പെട്ടത്. നരഹത്യ, തെറ്റായ സാക്ഷ്യം നൽകൽ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)