Posted By editor1 Posted On

കുവൈറ്റ് തീപിടിത്തം; രണ്ടു കുടുംബങ്ങൾക്കുള്ള ധനസഹായം കൂടി കൈമാറി

കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച തൃശ്ശൂർ, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങൾക്കുളള ധനസഹായം മന്ത്രിമാർ വീടുകളിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്. തൃശ്ശൂരിൽ ബിനോയ് തോമസിന്റെ കുടുംബത്തിന് റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്നിവർ ചേർന്നും, ആലപ്പുഴയിൽ മാത്യു തോമസിന്റെ ആശ്രിതർക്ക് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാനും വീടുകളിലെത്തിയാണ് ധനസഹായം കൈമാറിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറ് ജെയിൻ ജിനു ജേക്കബ്, പഞ്ചായത്ത് അംഗം ജോസ് വി ജോൺ, മറ്റ് ജനപ്രതിനിധികൾ, തൃശ്ശൂർ ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ, ആലപ്പുഴ ഡെപ്പ്യൂട്ടി കലക്ടർ ജിനു പൊന്നൂസ്, ഡെപ്പ്യൂട്ടി തഹദിൽദാർ കിഷോർ ഖാൻ.എം.എ, വില്ലേജ് ഓഫീസർ ശ്രീരേഖ, നോർക്ക റൂട്ട്സ് ജീവനക്കാരായ ബി. പ്രവീൺ. ഷീബ ഷാജി എന്നിവരും ജില്ലകളിൽ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ 18 പേരുടെ കുടുംബംങ്ങൾക്കുളdള സഹായധനം കൈമാറി. കൊല്ലം സ്വദേശികളായ സാജൻ ജോർജ്, ലൂക്കോസ് വടക്കോട്ട് ഊന്നുണ്ണി , സുമേഷ് പിള്ള സുന്ദരൻ, ഷമീർ ഉമറുദ്ധീൻ എന്നിവരുടെയും പത്തനംതിട്ടയിൽ സിബിൻ തേവരോട്ട് എബ്രഹാമിന്റെ കുടുംബത്തിനുമുളള ധനസഹായം വരും ദിവസങ്ങളിൽ കൈമാറും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *