ഖത്തറിൽ മൊത്ത ഊർജ ഉൽപാദനത്തിന്റെ 18 ശതമാനം 2030 ഓടെ പുനരുപയോഗ ഊർജ്ജമാക്കും
ദോഹ: ഖത്തറിന്റെ മൊത്ത ഊർജ ഉൽപാദനത്തിന്റെ 18 ശതമാനം 2030 ഓടെ പുനരുപയോഗ ഊർജ്ജമാക്കുമെന്ന് കഹ്‌റമാ. ജല വൈദ്യുത മന്ത്രാലയത്തിലെ പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയക്ടർ എൻജിനീയർ അബ്ദുറഹ്‌മാൻ ഇബ്രാഹിം അൽ ബകറാണ് പുനരുപയോഗ ഊർജോൽപാദനം കൂട്ടുന്നതിനുള്ള പദ്ധതികൾ വിശദീകരിച്ചത്. ഖത്തർ വാർത്ത ഏജൻസിയുമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2030മായി ബന്ധപ്പെട്ട് വൈദ്യുതാവശ്യങ്ങൾക്കായി എണ്ണ-പ്രകൃതിവാതകങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിച്ച് ഊർജ സുരക്ഷ വർധിപ്പിക്കാനുമാണ് കഹ്‌റമ ശ്രമിക്കുന്നത്.
സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഊർജ്ജ സംവിധാനം വികസിപ്പിക്കാൻ രാജ്യം ലക്ഷ്യമിടുന്നു. 2030ഓടെ കേന്ദ്രീകൃത പദ്ധതികളിൽനിന്ന് നാല് ജിഗാ വാട്ടും വിതരണ പദ്ധതികളിൽനിന്ന് 200 മെഗാവാട്ടും പുനരുപയോഗ ഊർജ്ജം ലഭ്യമാക്കാനാണ് ശ്രമം. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കുക, ഗ്രിഡ് നിലനിർത്തിക്കൊണ്ടുതന്നെ പുനരുപയോഗ ഊർജത്തിന്റെ വിഹിതം വർധിപ്പിക്കുക, പുനരുപയോഗ ഊർജ പദ്ധതികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയാണ് പ്രവർത്തനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)