Posted By user Posted On

ദോ​ഹ -കോ​ഴി​ക്കോ​ട് സ​ർ​വി​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദോ​ഹ: വെ​ള്ളി​യാ​ഴ്ച​ത്തെ ദോ​ഹ -കോ​ഴി​ക്കോ​ട് വി​മാ​ന സ​ർ​വി​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.35ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം റ​ദ്ദാ​ക്കി​യ വി​വ​രം വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​ക്ക് ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ മെ​യി​ൽ വ​ഴി അ​റി​യി​ക്കു​ന്ന​ത്. മ​റ്റൊ​രു വ​ഴി ക​ണ്ടെ​ത്താ​ൻ സാ​വ​കാ​ശം ന​ൽ​കാ​തെ​യു​ള്ള അ​പ്ര​തീ​ക്ഷി​ത​മാ​യ അ​റി​യി​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ൽ​പോ​കേ​ണ്ട​വ​രാ​ണ്​ എ​യ​ർ ഇ​ന്ത്യ​യു​ടെ പി​ടി​പ്പു​കേ​ടു​മൂ​ലം പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. യാ​ത്ര മു​ട​ങ്ങി​യ പ​ല​രും മ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന നി​ര​ക്ക്​ ന​ൽ​കി യാ​ത്ര ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ടി​ക്ക​റ്റ്​ ല​ഭ്യ​മ​ല്ലാ​ത്ത​ത്​ ​പ്ര​യാ​സ​ത്തി​ലാ​ക്കി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് പെ​ട്ടെ​ന്ന് റ​ദ്ദാ​ക്കി യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ട്ട് മ​സ്ക​ത്തി​ൽ എ​ത്തു​ന്ന വി​മാ​ന​വും മ​സ്ക​ത്തി​ൽ​നി​ന്ന് രാ​വി​ലെ ഏ​ഴി​ന്​ പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 12.10ന്​ ​കോ​ഴി​ക്കോ​ട്​ എ​ത്തു​ന്ന വി​മാ​ന​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് ബു​ധ​നാ​ഴ്​​ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ റൂ​ട്ടി​ലും ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ളും മു​ട​ങ്ങി​യി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്​​നം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​​തെ തു​ട​രു​ക​യാ​ണ്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *