ഖത്തറിൽ ഖബറടക്കത്തിന്റെ സമയക്രമം പുതുക്കി; അറിയാം
ദോഹ: വേനല്‍ കനക്കുന്നതിനാല്‍ ഖത്തറില്‍ മരണപ്പെടുന്നവരുടെ ഖബറടക്കം രാവിലെയും വൈകുന്നേരങ്ങളിലും നിശ്ചിത സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം. ഈ മാസം (ജൂൺ) മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് പുതിയ സമയക്രമം. നഗരസഭ മന്ത്രാലയവുമായി സഹകരിച്ചാണിത്. രാവിലെ സൂര്യോദയത്തിന് ശേഷം 8 വരെ മാത്രമാണ് അനുമതി. വൈകിട്ട് ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷവും മഗ്‌രിബ്, ഇഷ പ്രാര്‍ഥനകള്‍ക്ക് ശേഷവുമായിരിക്കും ഖബറടക്ക ചടങ്ങുകള്‍ അനുവദിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)