Posted By user Posted On

നിങ്ങൾക്ക് പുതിയ കാർ വാങ്ങണോ? 5 ലക്ഷം രൂപ ഈ ബാങ്കുകൾ
നൽകും, കുറഞ്ഞ പലിശ നിരക്ക് മാത്രം, നോക്കുന്നോ

ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങളിൽ സ്വന്തം വീടും കാറും എന്ന സ്വപ്നം തീർച്ചയായും ഉണ്ടാകും. വാഹനം വാങ്ങാൻ കയ്യിൽ പണമില്ലാത്തവർ ബാങ്കിൽ നിന്നും വായ്പയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒറ്റത്തവണ പണമടച്ച് വാഹനം സ്വന്തമാക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താവിനെ രക്ഷിക്കുന്ന മാര്‍ഗമാണ് ഈ വായ്പ മാർഗമെന്ന് പറയാം. പുതിയ കാർ വാങ്ങാനും യൂസ്ഡ് കാർ വാങ്ങാനും ഇന്ന് ലോൺ ലഭിക്കും.

കാര്‍ ലോണുകളുടെ പൊതുവായ പലിശാ നിരക്ക് ആരംഭിക്കുന്നത് 7 ശതമാനം മുതലാണ്. വായ്പ്പ നല്‍കുന്ന ബാങ്കിന് അനുസരിച്ച് അതിന്‍റെ പ്രൊസസിങ്ങ് ഫീ മാറിക്കൊണ്ടിരിക്കും. ചില ബാങ്കുകള്‍ പ്രൊസസിങ്ങ് ഫീ ഒഴിവാക്കാറുമുണ്ട്. സാധാരണ നിലയില്‍ ഒന്നു മുതല്‍ 8 വര്‍ഷം വരെയാണ് കാർ വായ്പകളുടെ കാലാവധി. കടം കൊടുക്കുന്നവർ പലപ്പോഴും പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾക്ക് 90%-75% വരെയും നിർദ്ദിഷ്ട നിർമ്മാണങ്ങളിലും മോഡലുകളിലും 100% വരെയും വാഗ്ദാനം ചെയ്യുന്നു.

കാര്‍ ലോണുകൾ: ഗുണങ്ങൾ

കാര്‍ ലോണുകൾക്ക് പലിശ കുറവാണ്. കാര്‍ ലോണുകൾ എളുപ്പത്തിൽ ലഭിക്കും. സുരക്ഷിതമായ വായ്പ്പാ സംവിധാനമായതിനാല്‍, ശരാശരി നിക്ഷേപങ്ങളുള്ള ഒരു വ്യക്തിയ്ക്ക് ലോണ്‍ ലഭിക്കാന്‍ താരതമ്യേന എളുപ്പമാണ്. വായ്പ്പയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാഹനം തന്നെയായിരിക്കും. തിരിച്ചടവിന്‍റെ ദൈർഘ്യം കൂടുമ്പോൾ പ്രതിമാസ ഇഎംഐ തുക കുറയും.

എന്തായാലും രാജ്യത്തെ അഞ്ച് ബാങ്കുകൾ കാർ ലോണിന് ഈടാക്കുന്ന പലിശ നിരക്ക് പരിശോധിക്കാം.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

അഞ്ച് വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പ നൽകുമ്പോൾ 8.75 ശതമാനം മുതൽ 9.8 ശതമാനം വരെ പലിശയാണ് എസ്ബിഐ ഈടാക്കുന്നത്.

2. കാനറ ബാങ്ക്

കാനറ ബാങ്ക് 5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 8.70 – 12.70% വരെയുള്ള പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

3. എച്ച്‌ഡിഎഫ്‌സി ബാങ്ക്

എച്ച്‌ഡിഎഫ്‌സി ബാങ്ക് 5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 9.20% മുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

4. ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് 5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 9.20% മുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

5. പഞ്ചാബ് നാഷണൽ ബാങ്ക്

5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 8.75 മുതൽ 10.60% വരെയുള്ള പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

യോഗ്യതകളും ആവശ്യമായ രേഖകളും

പല ധനകാര്യ സ്ഥാപനങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ള വാഹന വായ്പകളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതേ സമയം, ഇവര്‍ പൊതുവായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. വായ്പ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രായം 18നും 75നും ഇടയിലായിരിക്കണം.

2. പ്രതിമാസം കുറഞ്ഞത് 20,000 രൂപയുടെ മിച്ച വരുമാനം ഉണ്ടായിരിക്കണം.

3. നിലവില്‍ ജോലി ചെയ്യുന്ന തൊഴില്‍ദാതാവിന്റെ കീഴില്‍ 1 വര്‍ഷമെങ്കിലും ജോലി ചെയ്യുന്നവരായിരിക്കണം.

4. ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരോ, സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ തൊഴില്‍ ചെയ്യുന്നവരായിരിക്കണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *