Posted By user Posted On

ചൂ​ട്; പ്രാ​യ​മാ​യ​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ദോ​ഹ: കാ​ഠി​ന്യ​മേ​റി​യ ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ പ്രാ​യ​മാ​യ​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും അ​നി​വാ​ര്യ​മാ​ണെ​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ക​ടു​ത്ത ക്ഷീ​ണം, സൂ​ര്യാ​ത​പം, ത​ള​ർ​ച്ച, താ​പ​സ​മ്മ​ർ​ദം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ്രാ​യ​മേ​റി​യ​വ​രി​ൽ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് മി​സൈ​മീ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഫാ​മി​ലി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ഖ​മ​ർ മ​ൻ​സാ​ൽ​ജി പ​റ​ഞ്ഞു.

വി​യ​ർ​പ്പ് ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ചൂ​ടി​നെ ചെ​റു​ക്കു​ന്ന​തി​നും ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ജ​ലാം​ശം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ത​ണ്ണി​മ​ത്ത​ൻ, സ്‌​ട്രോ​ബ​റി, മു​ന്തി​രി, പൈ​നാ​പ്പി​ൾ, വെ​ള്ള​രി, ചീ​ര, സെ​ല​റി തു​ട​ങ്ങി​യ​വ ജ​ലാം​ശ​ങ്ങ​ൾ കൂ​ടു​ത​ൽ അ​ട​ങ്ങി​യ​താ​ണ്. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് ദാ​ഹ​ത്തി​ന്റെ സം​വേ​ദ​നം കു​റ​യു​മെ​ന്ന​തി​നാ​ൽ വെ​ള്ളം കു​ടി​ക്കാ​ൻ ദാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്ക​രു​ത്. അ​ങ്ങ​നെ ചെ​യ്താ​ൽ ശ​രീ​ര​ത്തി​ൽ നി​ർ​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കും.

ചാ​യ, കാ​പ്പി, സോ​ഫ്റ്റ് ഡ്രി​ങ്ക്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​ക്ക​ണം. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​നു​യോ​ജ്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *