Posted By user Posted On

ഖത്തറില്‍ ചൂടിന് ആശ്വാസമായി കരിക്ക്; വിപണിയില്‍ സജീവം

ദോഹ : പൊള്ളുന്ന ചൂടിൽ ആശ്വാസമായി മാറുന്ന കരിക്ക് ഖത്തറിലെ വിപണിയിൽ സജീവമാണ്. നാട്ടിലെ പോലെയല്ല, രാജ്യാന്തര തലത്തിൽ വിവിധയിടങ്ങളിൽ എത്തിച്ചാണ് ഖത്തറിലെ കരിക്ക് വിതരണം. വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലേതുണ്ടെങ്കിലും വിപണിയിലെ താരം ശ്രീലങ്കന്‍ കരിക്കാണ്. ശ്രീലങ്കന്‍ കരിക്കുകള്‍ തൊലി കളയാത്തവയാണെങ്കില്‍ തായ്​ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവ പുറംതോട് കളഞ്ഞ് ചെത്തിയതാണ് ലഭിക്കുക. തായ്‌ലൻഡിലെയും വിയറ്റ്‌നാമിന്‍റെയും കരിക്കുകളുടെ രുചിയും സ്വാദും ഒരുപോലെ ആണെങ്കിലും ശ്രീലങ്കയുടേതിന് അല്‍പം കേരള രുചിയുണ്ട്. കരിക്കിനുള്ളിലെ കാമ്പ് കൊണ്ട് ഉണ്ടാക്കിയ തായ്‌ലൻഡിന്‍റെ പ്രകൃതി ദത്തമായ കരിക്കിന്‍ ജെല്ലിയും വിപണിയിലുണ്ട്.

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍, വിയറ്റ്‌നാം കരിക്കുകള്‍ക്ക് ഒന്നിന് 10 റിയാലില്‍ (ഏകദേശം 229 ഇന്ത്യന്‍ രൂപ) താഴെയാണ് വില. വാരാന്ത്യ ഓഫറുകളില്‍ എത്തുമ്പോള്‍ വില 4.75-7.00 റിയാലായി (ഏകദേശം 109-160 രൂപ) കുറയാറുമുണ്ട്. തായ്‌ലൻഡില്‍ നിന്നുള്ള കരിക്കുകള്‍ക്ക് പക്ഷേ വില 10 റിയാലിന് മുകളിലാണ്. കേരളത്തിന്‍റെ ഇളനീര്‍ വിപണിയില്‍ അത്ര സുലഭവുമല്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *