ഒളിമ്പിക് ദിനാചരണം: ഖത്തറിൽ വിപുലമായ പരിപാടികൾ
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘ലെറ്റ്സ് മൂവ് 2024 x പാരീസ് 2024’ പ്രമേയത്തിൽ ഒളിമ്പിക് മ്യൂസിയം നെറ്റ്വർക്ക്, ഖത്തർ ഒളിമ്പിക് കമ്മിറ്റി, സ്പോർട്സ് ഫെഡറേഷൻ, ഗെറ്റ് സ്റ്റാർട്ട് സ്പോർട്സ് സെന്റർ എന്നിവയുമായി സഹകരിച്ച് ജൂൺ 23നാണ് പരിപാടി. ഒളിമ്പിക്സിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കാനും കായികമേഖലയിൽ സമൂഹത്തിന് പ്രചോദനം നൽകാനുമാണ് ലക്ഷ്യം. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ മത്സരങ്ങളും മറ്റും ഒരുക്കുന്നുണ്ട്.
മുഴുദിന പരിപാടിയിലെ ഓരോ ഇനങ്ങളിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകൾ നൽകും. മികവ്, സൗഹൃദം, ബഹുമാനം തുടങ്ങി ഒളിമ്പിക് മൂല്യങ്ങളെ ഉദ്ഘോഷിക്കുന്ന ശിൽപശാലകളും സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് 3-2-1 ഖത്തർ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസഫ് അൽ മുല്ല പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)