Posted By user Posted On

വ​ര​ൾ​ച്ച​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ​ക്ക് ഖ​ത്ത​റി​ന്റെ സ​ഹാ​യം

ദോ​ഹ: വ​ര​ൾ​ച്ച​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ​ക്ക് ഖ​ത്ത​റി​ന്റെ സ​ഹാ​യം തു​ട​രു​ന്നു. ഖ​ത്ത​റി​ൽ​നി​ന്ന് നാ​ലാ​മ​ത് ബാ​ച്ച് സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി സൈ​നി​ക വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം വി​ൻ​ഡ്ഹോ​കി​ലേ​ക്ക് പ​റ​ന്നു. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്​​മെ​ന്റ് (ക്യൂ.​എ​ഫ്.​എ​ഫ്.​ഡി) സ​മാ​ഹ​രി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 44 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ് നാ​ലാം ബാ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ ബാ​ച്ചി​ൽ 30 ട​ണ്ണും ര​ണ്ടും മൂ​ന്നും ബാ​ച്ചു​ക​ളി​ൽ 41 ട​ൺ വീ​ത​വും സാ​ധ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ന​മീ​ബി​യ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്​​മെ​ന്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *