Posted By user Posted On

ഈദ് ആഘോഷത്തിരക്കില്‍ ഖത്തര്‍; സമ്മാനങ്ങളുമായി കത്താറ സജീവം

ദോഹ ∙ മികച്ച ജനപങ്കാളിത്തത്തില്‍ സാംസ്‌കാരിക, വിനോദ, കലാപരിപാടികളും വെടിക്കെട്ട് പ്രദര്‍ശനവുമായി ഖത്തറിലെ ഈദ് ആഘോഷങ്ങള്‍ സജീവം. കത്താറയിലെ 4 ദിവസത്തെ ആഘോഷങ്ങള്‍ നാളെ സമാപിക്കും. രാജ്യത്തിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ ഈദിന്റെ ആദ്യ ദിനം മുതല്‍ തന്നെ വലിയ സന്ദര്‍ശക പങ്കാളിത്തമാണുള്ളത്. എല്ലാ പ്രായക്കാര്‍ക്കും ആസ്വാദനം ഉറപ്പാക്കി കൊണ്ടുള്ള സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഇവിടെ നടക്കുന്നത്. പൊലീസ് ബാന്‍ഡിന്റേത് ഉള്‍പ്പെടെ നടക്കുന്ന അതിമനോഹരമായ സംഗീത പ്രകടനങ്ങളിലും കാഴ്ചക്കാര്‍ ഏറെയാണ്. എല്ലാ ദിവസവും കത്താറ സ്ട്രീറ്റിലൂടെ വാഹനങ്ങളില്‍ കടന്നു പോകുന്ന കുട്ടികള്‍ക്കായി ഈദ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *