Posted By user Posted On

യു​വേ​ഫ ക​രാ​ർ പു​തു​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: യൂ​നി​യ​ൻ ഓ​ഫ് യൂ​റോ​പ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ​സു​മാ​യി (യു​വേ​ഫ) ക​രാ​ർ പു​തു​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്. യു​വേ​ഫ​യു​ടെ എ​ല്ലാ പു​രു​ഷ ദേ​ശീ​യ ടീം ​മ​ത്സ​ര​ങ്ങ​ളു​ടെ​യും ഔ​ദ്യോ​ഗി​ക എ​യ​ർ​​ലൈ​ൻ പ​ങ്കാ​ളി​യാ​യി ഖ​ത്ത​ർ എ​സ്​​വേ​സ് തു​ട​രും. ജ​ർ​മ​നി​യി​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച യൂ​റോ ക​പ്പി​ലെ പ്ര​ധാ​ന സ്​​പോ​ൺ​സ​ർ​മാ​രി​ലൊ​ന്നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്. ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി എ​ന്ന നി​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ​ൻ​ജി​നീ​യ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. 170ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സു​ള്ള ക​മ്പ​നി ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ലേ​ക്ക് കൂ​ടി ജൂ​ലൈ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. കാ​യി​ക മേ​ഖ​ല​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് പി​ന്തു​ണ​യും പ​രി​ഗ​ണ​ന​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​ർ​മു​ല വ​ൺ, ഫി​ഫ, ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ, പാ​രീ​സ് സെ​ന്റ് ജെ​റ​മൈ​ൻ (പി.​എ​സ്.​ജി), ഇ​ന്റ​ർ​നാ​ഷ​ന​ൽ മി​ലാ​നോ, ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്, കോ​ൺ​കാ​ഫ്, എ​ഫ്.​ഐ.​എ വേ​ൾ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് എ​ന്നി​വ​യു​ടെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യാ​ണ് ഖ​ത്ത​റി​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *