Posted By user Posted On

ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് സം​ഘം മ​ക്ക​യി​ലെ​ത്തി

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​സം​ഘം മ​ക്ക​യി​ലെ​ത്തി. ഖ​ത്ത​ർ എ​യ​ർ​വേ​സ്, സൗ​ദി എ​യ​ർ​വേ​സ്‍ വി​മാ​ന​ങ്ങ​ളി​ലാ​ണ് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​യ​ത്. രാ​ജ്യ​ത്തെ തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഹാ​യങ്ങളും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്താ​ൻ ഹ​ജ്ജ് മി​ഷ​നും ഇ​സ്‍ലാ​മി​ക​കാ​ര്യ മ​​ന്ത്രാ​ല​യ​വും സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​​പ്പെ​ടു​ത്തി. സൗ​ക​ര്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മെ​ന്ന് ഹ​ജ്ജ് മി​ഷ​ൻ അ​റി​യി​ച്ചു. മ​ക്ക​യി​ലെ അ​ൽ മു​ക​റ​മ​യി​ലാ​ണ് ഖ​ത്ത​റി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത ദി​വ​സം ബാ​ക്കി​യു​ള്ള​വ​ർ കൂ​ടി​യെ​ത്തും. സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ഖ​ത്ത​ർ കേ​ഡ​റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് യാ​ത്രാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *