Posted By user Posted On

ഖ​ത്ത​ർ എ​യ​ർ​വേ​സി​നൊ​പ്പം ആ​കാ​ശ യാ​ത്ര​യി​ൽ ഇ​നി രാ​ജ്യ​ത്തി​ന്റെ ച​രി​​ത്ര​വും കാ​ഴ്​​ച​ക​ളും കൂടി ആസ്വദിക്കാം….എങ്ങനെയെന്നോ?

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​നൊ​പ്പം ആ​കാ​ശ യാ​ത്ര​യി​ൽ ഇ​നി രാ​ജ്യ​ത്തി​ന്റെ പൈ​തൃ​ക​വും ച​രി​​ത്ര​വും കാ​ഴ്​​ച​ക​ളു​മെ​ല്ലാം ആ​സ്വ​ദി​ച്ച്​ പ​റ​ക്കാം. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ഇ​ൻ​ൈ​ഫ്ല​റ്റ്​ വി​നോ​ദ സം​വി​ധാ​ന​മാ​യ ഒ​റി​ക്​​സ്​ വ​ണി​ൽ ഖ​ത്ത​ർ​മ്യൂ​സി​യം ചാ​ന​ൽ കൂ​ടി ല​ഭ്യ​മാ​യി തു​ട​ങ്ങു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ വേ​റി​ട്ട ആ​കാ​ശ​സ​ഞ്ചാ​രം ഒ​രു​ങ്ങും. ഖ​ത്ത​റി​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​വും, സം​സ്​​കാ​ര​വും വി​നോ​ദ​വു​മെ​ല്ലാം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ക​യാ​ണ്​ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ സാം​സ്​​കാ​രി​ക വൈ​വി​ധ്യം ലോ​ക​ത്തി​നു മു​മ്പാ​കെ തു​റ​ന്നു ന​ൽ​കാ​ൻ കൂ​ടി​യാ​ണ്​ ഈ ​സൗ​ക​ര്യം ഖ​ത്ത​ർ മ്യൂ​സി​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

ക​ലാ​കാ​ര​ന്മാ​രും ക്യു​റേ​റ്റ​ർ​മാ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ, ക​ഥാ​വി​വ​ര​ണം, ഡോ​ക്യ​ു​മെൻറ​റി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ ഖ​ത്ത​ർ മ്യൂ​സി​യം ചാ​ന​ലി​ലൂ​ടെ ഒ​റി​ക്​​സ്​ വ​ണി​ൽ ല​ഭ്യ​മാ​കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *