Posted By user Posted On

ഖത്തറിൽ വടകര സ്വദേശി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു

ദോഹ :കോഴിക്കോട് വടകര ആയഞ്ചേരിക്ക് സമീപം കാക്കുനി പുല്ലാറോട്ട് പരേതനായ കുഞ്ഞബ്ദുള്ളയുടെയും തോലാത്തിയിൽ ആയിഷ എന്നിവരുടെയും മകനായ പുല്ലാറോട്ട് ഹംസ (57) ദോഹയിലെ കത്താറയിൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു . സ്വന്തമായി ഷോപ്പ് നടത്തുകയായിരുന്നു.. ഭാര്യ: നജ്മ പുതുക്കുടിക്കണ്ടി (വില്യാപ്പള്ളി ) മക്കൾ: നിയാസ് ,നാജിയ (ഇരുവരും ദുബൈ) നിഹാൽ (ഐനുൽ ഹുദ,കാപ്പാട് )മരുമകൻ: അനസ് പള്ളിയത്ത് (ദുബൈ) സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ). മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങൾ ധ്രുതഗതിയിൽ നടത്താൻ സാധിച്ചതായും തൽഫലമായി ഇന്ന് വൈകിട്ട് തന്നെ 7.40 നുള്ള ഖത്തർ എയർവേസിൽ കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നതാണെന്നും കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *