ജോലി അന്വേഷിക്കുകയാണോ? 18 വയസ്സ് പൂർത്തിയായ പ്രവാസികൾക്ക് ഗള്‍ഫില്‍ ടൂർ ഗൈഡാകാം; വിവിധ എമിറേറ്റുകളിലെ നിയമങ്ങൾ അറിയാം
ദുബായ്: ഈ വർഷം യുഎഇയിലെ വിനോദസഞ്ചാരമേഖല മുന്‍ വർഷങ്ങളേക്കാള്‍ വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷം 23,500 ഒഴിവുകളാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ലൈസൻസ് നേടാനും പ്രഫഷനൽ ടൂർ ഗൈഡാകാനും ആഗ്രഹിക്കുന്ന വ്യക്തികൾക്കായി വിവിധ എമിറേറ്റുകൾ വൈവിധ്യമാർന്ന കോഴ്‌സുകൾ നല്‍കുന്നുണ്ട്. ദുബായില്‍ ഓണ്‍ലൈനിലൂടെ ടൂർ ഗൈഡ് ലൈസന്‍സ് നേടാം. 18 വയസ്സിന് മുകളിലുളളവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷിലും മാന്‍ഡറിന്‍ ഭാഷയിലുമാണ് കോഴ്സ്.
ആവശ്യമായ രേഖകള്‍
∙ സ്പോണ്‍സറില്‍ നിന്നുളള നോ ഒബ്ജക്ഷന്‍ ലെറ്റർ
∙ ദുബായ് പൊലീസില്‍ നിന്നുളള ക്ലിയറന്‍സ് സർട്ടിഫിക്കറ്റ്
∙ ഡിഗ്രീ വരെ വിദ്യാഭ്യാസമുണ്ടായിരിക്കണം, അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകള്‍ അനിവാര്യം.
∙ അഞ്ചാം ലെവലിലുളള ഇംഗ്ലിഷ് പ്രാവീണ്യ സർട്ടിഫിക്കറ്റ്, അപ്പർ ഇന്‍റർമീഡിയറ്റോ അതിനുമുകളിലോ ഉളള യോഗ്യത.
∙ യുഎഇയിലെ അംഗീകൃത സുരക്ഷാ പരിശീലന കേന്ദ്രത്തിൽ നിന്നുള്ള പ്രഥമശുശ്രൂഷ സർട്ടിഫിക്കറ്റ്
∙ എമിറേറ്റ്സ് ഐഡി,വെളള ബാക്ഗ്രൗണ്ടിലുളള ഫോട്ടോ
ചെലവ്
∙ ഇംഗ്ലിഷിലുളള കോഴ്സാണെങ്കില്‍ 7500 ദിർഹമാണ് ഫീസ്
∙ മാന്‍ഡറിന്‍ കോഴ്സിന് 9810 ദിർഹമാണ് ഫീസ് നല്‍കേണ്ടത്.
∙ സ്വദേശികള്‍ക്ക് സൗജന്യമാണ്.
ചെയ്യേണ്ടത് ഇത്രമാത്രം :
∙ www.tourguidetraining.ae എന്ന വെബ്സൈറ്റില്‍ അക്കൗണ്ടുണ്ടാക്കുക.
∙ രേഖകള്‍ സമർപ്പിക്കുക. 48 മണിക്കൂറിനുളളില്‍ കോഴ്സിന് യോഗ്യരാണോയെന്നുളള വിവരം അറിയാം.
∙ യോഗ്യരാണെങ്കില്‍ കോഴ്സിനുളള പ്രോസസിങ് ഫീസായി 750 ദിർഹം നല്‍കണം.
∙ ദുബായ് വെ പ്രോഗ്രാം പൂർത്തിയാക്കാം. അവസാന വട്ട അസെസ്മെന്‍റുണ്ടാകും.
∙ അസെസ്മെന്‍റ് പൂർത്തിയാക്കിയാല്‍ നോളജ് അസെസ്മെന്‍റ്, ഇന്‍റർവ്യൂ എന്നിവയുണ്ടാകും. 1520 ദിർഹമാണ് ഫീസ്.
∙ അതിനുശേഷം സ്കില്‍ ഡെവലപ്മെന്‍റ് പൂർത്തിയാക്കാന്‍ 5250 ദിർഹം നല്‍കണം.
∙ കോഴ്സ് പൂർത്തിയാക്കിയാല്‍ സ്കില്‍ ഡെവലപ്മെന്‍റ് പ്രാക്ടിക്കല്‍ അസെസ്മെന്‍റുണ്ടാകും
∙ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാല്‍ രണ്ട് ദിവസത്തിനുളളില്‍ ടൂർ ഗൈഡ് ലൈസന്‍സ് ലഭിക്കും.
∙ ഷാർജ
ദുബായ്ക്ക് സമാനമായി ഷാർജയിലും 18 വയസ്സ് കഴിഞ്ഞവർക്കാണ് ടൂർ ഗൈഡാകാന്‍ അവസരമുളളത്. എമിറേറ്റിലെ വിനോദസഞ്ചാരവികസന വകുപ്പ് വിവിധ കോഴ്സുകള്‍ നല്‍കുന്നുണ്ട്. തുടക്കക്കാർക്കുളള ടൂർ ഗൈഡിങ്, അല്‍ ജവഹറ വിമണ്‍ എംപവർമെന്‍റ് ടൂർ ഡൈഡിങ്, അഡ്വാന്‍സ്ഡ് ടൂർ ഗെഡിങ്, ഷാർജ മ്യൂസിയം അതോറിറ്റിയുമായി ചേർന്നുളള പ്രോഗ്രാം, മെലീഹ ആർക്കിയോളജിക്കല്‍ സെന്‍ററിന്‍റെ പ്രോഗ്രാം,എന്നിവ ഇവയില്‍ ചിലതാണ്.
ആവശ്യമുളള രേഖകള്‍
∙ പാസ്പോർട്ടിന്‍റെ പകർപ്പ്
∙ പ്രവാസിയാണെങ്കില്‍ താമസരേഖകളുടെ പകർപ്പ്
∙ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്
∙ വെളള ബാക്ഗ്രൗണ്ടിലുളള ഫോട്ടോ
∙ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, സർട്ടിഫിക്കറ്റുകള്‍, 3 മാസം കാലാവധിയുളള സ്വഭാവസർട്ടിഫിക്കറ്റ്
∙ അബുദാബി
അബുദാബിയില്‍ ടൂർ ഗൈഡാകാന്‍ ടാം പ്ലാറ്റ് ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. എമിറേറ്റിലെ വിനോദ-കലാസാംസ്കാരിക വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് ലൈസന്‍സ് നല്‍കുന്നത്. യുഎഇ സ്വദേശികള്‍ക്ക് സൗജന്യമായി ടൂർ ഗൈഡ് പരിശീലനം നേടാം. പ്രവാസികള്‍ക്ക് 2700 ദിർഹമാണ് ഫീസ്.
ആവശ്യമുളള രേഖകള്‍
എമിറേറ്റ്സ് ഐഡി, സ്വഭാവസർട്ടിഫിക്കറ്റ്, ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ്,പാസ്പോർട്ട് കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ, താമസരേഖകള്‍
ചെയ്യേണ്ടതിങ്ങനെ :
∙ ടാം പ്ലാറ്റ് ഫോമില്‍ ബോധവല്‍ക്കരണസെഷന്‍ കാണുക
∙ ടാമില്‍ ലോഗിന്‍ ചെയ്യാം
∙ പരിശീലന കലണ്ടർ വിശദമായി പരിശോധിക്കാം,കോഴ്സ് തിരഞ്ഞെടുക്കാം
∙ ഫീസ് അടയ്ക്കുക
∙ പരിശീലനം പൂർത്തിയാക്കി അസെസ്മെന്‍റ് ചെയ്യാം
∙ വിജയിച്ചാല്‍ ടൂർ ഗൈഡ് ലൈസന്‍സ് നേടാം.
∙ അജ്മാന്‍
അജ്മാനില്‍ ടൂർ ഗൈഡാകാന്‍ 3255 ദിർഹമാണ് ഫീസ്. മറ്റ് എമിറേറ്റുകളില്‍ ടൂർ ഗൈഡ് ലൈസന്‍സുളളവർക്ക് 2205 ദിർഹം നല്‍കി പരിശീലനം പൂർത്തിയാക്കാം.
ആവശ്യമുളള രേഖകള്‍
∙ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍
∙ എമിറേറ്റ്സ് ഐഡി, താമസരേഖ
∙ ഇംഗ്ലിഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍
∙ മറ്റ് എമിറേറ്റുകളില്‍ ടൂർ ഗൈഡ് ലൈസന്‍സുളളവർ രേഖകള്‍ ഹാജരാക്കണം
ചെയ്യേണ്ടത് ഇത്രമാത്രം :
∙ അജ്മാന്‍ സർക്കാരിന്‍റെ വെബ്സൈറ്റിലെ ഈ സിസ്റ്റത്തിലൂടെ അപേക്ഷ നല്‍കാം.
∙ വിവരങ്ങള്‍ നല്‍കി നടപടികള്‍ പൂർത്തിയാക്കി ഫീസ് അടയ്ക്കാം
∙ പരിശീല സെഷനുണ്ടാകും.
∙ സെഷന്‍ വിജയകരമായി പൂർത്തിയാക്കിയാല്‍ ടൂർ ഗൈഡ് ലൈസന്‍സ് ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)