Posted By user Posted On

ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും ഇനി ഗൂഗിൾ പേയിലൂടെ സാധിക്കും; എങ്ങനെ തുറക്കണം ഫോണിലെ ഗോൾഡ് ലോക്കർ? അറിയാം…

ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് കയ്യിലുള്ള ഫോണിലൂടെ ഇത് എളുപ്പത്തിൽ ചെയ്യാം. ഗൂഗിൾ പേയിലൂടെ ഇപ്പോൾ എളുപ്പത്തിൽ ഡിജിറ്റൽ സ്വർണം എളുപ്പത്തിൽ വാങ്ങാനും വിൽക്കാനുമാകും. എംഎംടിസി പാംപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഗൂഗിൾ പേയിലൂടെ ഡിജിറ്റലായി സ്വർണം വാങ്ങാനും വിൽക്കാനുമാകുക. ഗൂഗിൾ പേ വഴി സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ എംഎംടിസിയുടെ 99.99 ശതമാനം ശുദ്ധമായ 24 കാരറ്റ് സ്വർണ്ണത്തിൻെറ യൂണിറ്റുകളിൽ നിക്ഷേപം നടത്താം. ഈ സ്വർണ്ണം നിങ്ങൾ കൈവശം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം സ്വർണ്ണം ഒരു ഗോൾഡ് അക്യുമുലേഷൻ പ്ലാനിൽ അല്ലെങ്കിൽ ഡിജി ലോക്കറിൽ സൂക്ഷിക്കും. ഗൂഗിൾ പേ ഉപയോഗിച്ച് എംഎംടിസി വഴി സ്വർണ്ണം വാങ്ങുന്നത് 100 ശതമാനം ഇൻഷ്വർ ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റൽ സ്വർണ്ണത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നു.

ഗോൾഡ് ലോക്കറിൻെറ പ്രവർത്തനം എങ്ങനെ?

ഗൂഗിൾ പേ ഉപയോഗിച്ച് വാങ്ങിയതോ സ്വീകരിച്ചതോ ആയ സ്വർണം ഗോൾഡ് ലോക്കറിൽ കാണാൻ ആകും. ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിച്ചുള്ള ഇടപാടുകളും ബാലൻസും കാണാനാകുന്നതു പോലെയാണ് ഗോൾഡ് ലോക്കർ. ലോക്കറിൽ എല്ലാ ഇടപാടുകളും കാണാനാകും. സ്വർണം വാങ്ങാനും തിരികെ വിൽക്കാനും കഴിയും.

ഗോൾഡ് ലോക്കർ സിമ്മുമായും ഫോൺ നമ്പറുമായും ലിങ്ക് ചെയ്തിട്ടുണ്ട്. സിമ്മോ ഫോൺ നമ്പറോ പെട്ടെന്ന് മാറ്റുകയാണെങ്കിൽ അക്കൗണ്ടിലേക്കുള്ള ആക്‌സസ് ഗൂഗിൾ പേ ബ്ലോക്ക് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഐഡന്റിറ്റി വിശദാംശങ്ങൾ നൽകിയാൽ ആക്സസ് തിരികെ ലഭിക്കും

ഡിജിറ്റൽ സ്വർണ്ണം സംഭരിക്കാൻ എളുപ്പമാണ്. സംശയാസ്പദമായി ലോക്കർ തുറക്കുകയോ മറ്റോ ചെയ്താൽ കണ്ടെത്തിയാൽ ഗൂഗിൾ പേ തന്നെ ഇത് സൈൻ ഔട്ട് ചെയ്യും. ഫോൺ നമ്പറോ സിം കാർഡോ മാറ്റിയിട്ടുണ്ടെങ്കിൽ ഗോൾഡ് ലോക്കർ താൽക്കാലികമായി ലോക്ക് ചെയ്യുന്നത് ഇതിനാലാണ്.

എങ്ങനെ സ്വർണം വാങ്ങും?

ഇതിനായി ഗൂഗിൾ പേ ആപ്പ് തുറക്കുക
പേ എനിവൺ ഓൺ യുപിഐ എന്ന് കാണിക്കുന്ന സേ‍ർച്ച് ബാറിൽ ഗോൾഡ് ലോക്ക‍ർ എന്ന് ടൈപ്പ് ചെയ്യുക
ഡിജി ലോക്ക‍ർ തുറന്ന് വരും.
ഓരോ ദിവസത്തെയും സ്വർണ വില അനുസരിച്ച് മില്ലി ഗ്രാമിനുള്ള വിലയും ദൃശ്യമാകും.
ബൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വാങ്ങാൻ ആഗ്രഹിക്കുന്ന തുക നൽകാം.
വിൽക്കണമെങ്കിൽ സെൽ ഓപ്ഷൻ മതി..

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *