Posted By user Posted On

ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ഇടപാടിന് മുൻകൂർ അനുമതി വേണം

ദോഹ : ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, പരിശീലന  കേന്ദ്രങ്ങള്‍ വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇടപാടുകളും ആസ്ഥാന കേന്ദ്രങ്ങള്‍ക്ക് പുറത്ത് കോഴ്‌സുകളോ ഇവന്‍റുകളോ സമ്മേളനങ്ങളോ നടത്തുന്നതിനും മുന്‍കൂര്‍ അനുമതി നേടണം. വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രാലയത്തിലെ വിദ്യാഭ്യാസ സേവന കേന്ദ്രത്തിന്‍റെ അനുമതി വാങ്ങാതെ രാജ്യത്തിന് പുറത്തുള്ള കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഇടപെടലുകള്‍ നടത്തരുതെന്നാണ് നിര്‍ദേശത്തിലുള്ളത്. വിദ്യാഭ്യാസ സേവനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2015ലെ 18-ാം നമ്പര്‍ നിയമത്തിലെ 12-ാം നമ്പര്‍ ആര്‍ട്ടിക്കിള്‍ പ്രകാരമാണിത്.

വിദ്യാഭ്യാസ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2017 ലെ 10-ാം നമ്പര്‍ മന്ത്രിതല തീരുമാനവും 18-ാം നമ്പര്‍ ആര്‍ട്ടിക്കിളും പ്രകാരം ഖത്തറിലെ ആസ്ഥാന കേന്ദ്രങ്ങള്‍ക്ക് പുറത്ത് കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നതിനും മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് വിദ്യാഭ്യാസ സേവന കേന്ദ്രം ഡയറക്ടര്‍ ഇമാന്‍ അലി അല്‍ നുഐമി വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനുമുള്ള ഏക അംഗീകൃത ഏജന്‍സിയാണ് മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍vത്തിക്കുന്ന വിദ്യാഭ്യാസ സേവന കേന്ദ്രം.

എല്ലാ മേഖലകളിലും രാജ്യത്തെ സ്ഥാപനങ്ങളിലെയും പരിശീലനത്തിന്‍റെ എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ പരിശീലനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും പരിശീലന പ്രക്രിയകള്‍ നിയന്ത്രിക്കുകയുമാണ് പുതിയ നിര്‍ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ നുഐമി വിശദമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *