Posted By user Posted On

ഖത്തറിൽ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മെട്രാഷ്-2 വില്‍ ലഭ്യം

ദോഹ ∙ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യം. ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഏതൊക്കെ തരം സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുകയെന്ന് അറിയിച്ചത്. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മെട്രാഷ് -2 വില്‍ റസിഡന്‍സി വിഭാഗത്തില്‍ പ്രവേശിച്ച് സര്‍ട്ടിഫിക്കറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *